കഞ്ചിക്കോട് വ്യവസായ മേഖലയിലെ തമിഴ്നാട് സ്വദേശിയുെട മരണം െകാലപാതകമെന്ന് പൊലീസ്; മൂന്നുപേർ പിടിയിൽ
text_fieldsപാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയിൽ പൂട്ടിക്കിടന്ന കമ്പനി പരിസരത്ത് തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. പ്രദേശവാസികളായ മൂന്ന് പ്രതികളെ വാളയാർ പൊലീസും ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി പിടികൂടി. കഞ്ചിക്കോട് പടിഞ്ഞാറേക്കാട് ഇഞ്ചിത്തോട്ടം മനോജ് എന്ന ലോകനാഥൻ (23), ആലാമരം ശിവാജിനഗർ സ്വദേശി ഗിരീഷ്‌കുമാർ (25), പാമ്പംപള്ളം സ്വദേശി അഭിജിത് (18) എന്നിവരെ വാളയാർ സി.ഐ കെ.സി. വിനുവിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജില്ല പൊലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.
കൊലപാതക സംഘത്തിലെ നാലാമനെ പിടികൂടാനുണ്ട്. 24ന് കോയമ്പത്തൂർ സ്വദേശി മൂർത്തിയെയാണ് (55) മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രിക്കച്ചവടക്കാരനായ ഇദ്ദേഹം അഞ്ചുവർഷമായി പൂട്ടിയിട്ട ഈ കമ്പനി പരിസരത്താണ് താമസിക്കുന്നത്. പ്രതികൾ മദ്യപിക്കാനെത്തിയപ്പോൾ മൂർത്തി തടഞ്ഞതാണ് കൊലക്ക് കാരണം. നാൽവർ സംഘം പട്ടികകൊണ്ട് മർദിക്കുകയായിരുന്നു.
മരണം നടന്ന സ്ഥലത്ത് പിടിവലി നടന്നതിെൻറ ലക്ഷണങ്ങൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോറൻസിക് ഉൾെപ്പടെയുള്ള വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ ഇത് കൂടുതൽ വ്യക്തമായി. പോസ്റ്റ്േമാർട്ടം റിപ്പോർട്ടിൽ പരിക്കുകൾ ഉണ്ടെന്ന് കണ്ടെത്തി. ലോകനാഥൻ പോക്സോ കേസിലെ പ്രതികൂടിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണത്തിന് ഡിവൈ.എസ്.പി ശശികുമാർ, വാളയാർ സി.ഐ കെ.സി. വിനു, എസ്.ഐ ജീഷ്‌മോൻ, എ.എസ്.ഐമാരായ അനൂപ്, ശിവദാസ്, സീനിയർ സി.പി.ഒ ഷാജഹാൻ, സി.പി.ഒമാരായ ഷിബു, ഫെലിക്സ്, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ ജലീൽ, എ.എസ്.ഐ സുനിൽകുമാർ, അലി, ആർ. കിഷോർ, റഹീം മുത്തു, ആർ. രാജീവ്, ആർ. വിനീഷ്, കെ. അഹമ്മദ് കബീർ, എസ്. ഷമീർ, കെ. ദിലീപ്, എസ്. ഷാനോസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.