നിര്‍വാന്‍ നടക്കണം; കൈത്താങ്ങിനായി മാതാപിതാക്കള്‍
text_fieldsകൂറ്റനാട്: കാത്തിരിപ്പിനൊടുവില്‍ കൈവെള്ളയിലേക്ക് ദൈവം അനുഗ്രഹിച്ചു നല്‍കിയ കുരുന്നിനെ നഷ്ടപ്പെടാതിരിക്കാനുള്ള ആവലാതിയിലാണ് ഈ മാതാപിതാക്കൾ. പാലക്കാട് സാരംഗ് മേനോൻ-അദിതി നായർ ദമ്പതിമാരാണ് കാത്തിരുന്ന് കിട്ടിയ നിധി കാക്കാന്‍ സുമനസുകളുടെ കരുണതേടുന്നത്. മകൻ നിർവാൻ അനുഭവിക്കു ന്ന വേദനയോർത്ത് കണ്ണീർ വീഴ്ത്തുകയാണ് ഈ കുടുംബം. 15 മാസം പ്രായമുള്ള കുഞ്ഞിന് എണീ റ്റുനിൽക്കാൻപോലും കഴിയുന്നില്ല. മറ്റു കുട്ടികൾ ഓടിച്ചാടി നടക്കുമ്പോൾ ഒരടിവെക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഈ കുരുന്ന്. ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന് സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) എന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞത്.
മുംബൈയിൽ മർച്ചന്റ് നേവിയിൽ എൻജിനീയറാണ് സാരംഗ് .മുംബൈയിലെ ഒരു കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനീയറാണ് അദിതി നായർ. കൂറ്റനാട് സ്വദേശികളായ കുടുംബം രണ്ടുവർഷമായി മുംബൈയിലാണ് താമസം. ചികിത്സയ്ക്ക് അമേരിക്കയിൽനിന്ന് മരുന്നെത്തിക്കാൻ 17.4 കോടി രൂപ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നു. രണ്ടുവയസ്സിനുമുമ്പ് മരുന്ന് നൽകിയാലേ പ്രയോജനമുള്ളൂ. ഇതോടെ, സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ചികിത്സാസഹായസമിതി രൂപവത്കരിച്ച് സഹായം തേടുകയാണിവർ. കേരള സര്‍ക്കാരിനെയും സമീപിച്ചിട്ടുണ്ട്.
മുംബൈ ആർ.ബി.എൽ. ബാങ്കിൽ നിർവാൻ എ. മേനോൻ എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 2223330027465678. IFSC: RATN0(പൂജ്യം)VAAPIS,UPI ID: assist.babynirvaan@icici.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.