എന്‍റെ കേരളം പ്രദർശന മേള: താരമായി 1500 കിലോ തൂക്കമുള്ള പോത്ത്
text_fieldsപാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രദർശന നഗരിയിൽ ഒരുക്കിയ മൃഗങ്ങളുടെ പ്രദർശനത്തിൽ പഞ്ചാബിൽനിന്ന് എത്തിച്ച നീലിരവി ഇനത്തിൽപെട്ട കൂറ്റൻ പോത്ത് താരമായി. സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് നാലുവരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'എന്‍റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായാണ് വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനം നടക്കുന്നത്.
മേളയില്‍ വ്യത്യസ്തയിനം പശുക്കള്‍, ആടുകള്‍, പൂച്ചകള്‍, പട്ടികള്‍, പക്ഷികള്‍, ആന എന്നിവയുടെ പ്രദർശനമാണ് ഓരോ ദിവസവും ഒരുക്കിയത്. ദിവസവും വൈകീട്ട് നാലുമുതല്‍ എട്ടുവരെയാണ് പ്രദര്‍ശനം. മേയ് മൂന്നിന് തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ആനപ്പുറത്ത് കയറാനും അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.