വൃക്കരോഗം; പ്രവീണിനെ രക്ഷിക്കാൻ നാട്
text_fieldsകൊല്ലങ്കോട്: വൃക്കരോഗിയായ യുവാവിനെ രക്ഷിക്കാൻ ഗ്രാമം ഒന്നിച്ചു. കൊല്ലങ്കോട് നെന്മേനി കണ്ണൻകൊളുമ്പ് ലക്ഷംവീട് കോളനിയിലെ പ്രവീണിെൻറ (18) ജീവിതം തിരിച്ചുപിടിക്കാനാണ് നാട്ടുകാർ ഒന്നിച്ചത്.
ഓലക്കുടിലിൽ വസിക്കുന്ന പ്രവീണിന് ഏഴുമാസം മുമ്പാണ് രോഗം കണ്ടെത്തിയത്. ഇതോടെ കൂലിപ്പണിയെടുത്ത് കഴിയുന്ന കുടുംബം ദുരിതത്തിലായി. വൃക്കരോഗം ബാധിച്ച മകന് മരുന്ന് വാങ്ങാൻപോലും സാധിക്കാതെ കുടുംബാംഗങ്ങൾ ദുരിതത്തിലാണ്.
പെയിൻറിങ് തൊഴിലാളിയായ പ്രവീണിെൻറ രണ്ട് വൃക്കയുടെയും പ്രവർത്തനം തകരാറി ലാണെന്നും വൃക്ക മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെന്നും ഡോക്ടർമാർ നിർദേശിച്ചു.
അഞ്ചുമാസമായി ഡയാലിസിസും മരുന്നുമായി കഴിയുന്ന പ്രവീണിെൻറ ജീവൻ രക്ഷിക്കാൻ വൃക്ക നൽകാൻ അച്ഛനും സഹോദരിയും തയാറാണ്. ജീവൻ രക്ഷിക്കാൻ നാട്ടുകാർ ചികിത്സ സഹായ നിധി രൂപവത്കരിച്ചു.
പ്രവീണിെൻറ അമ്മ സുഭദ്ര, വാർഡ് അംഗം കെ. ഷൺമുഖൻ എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്കിെൻറ കൊല്ലങ്കോട് ശാഖയിൽ ജോയൻറ് അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 18900100057174 , IFSC CODE : FDRL 0001890, ഫോൺ (പ്രവീൺ): 9847744986.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.