നവകേരള സദസ്സ്; പാലക്കാട് ജില്ലയില്‍ ലഭിച്ചത് 61,204 നിവേദനങ്ങള്‍
text_fieldsപാലക്കാട്: ജില്ലയില്‍ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോള്‍ 12 നിയമസഭ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 61,204 നിവേദനങ്ങള്‍. ആദ്യദിനം ലഭിച്ചത് 15,753 നിവേദനങ്ങളും രണ്ടാം ദിവസം 22,745 ഉം മൂന്നാം ദിവസം 22,706ഉം നിവേദനങ്ങളാണ് ലഭിച്ചത്.
മലമ്പുഴ -7067, പാലക്കാട്-5281, നെന്മാറ-6536, ആലത്തൂര്‍-6664, ഷൊര്‍ണൂര്‍-3424, ഒറ്റപ്പാലം -4506, തരൂര്‍ -4525, ചിറ്റൂര്‍-4981, മണ്ണാർക്കാട്-5885, കോങ്ങാട്-4512, പട്ടാമ്പി-3404 തൃത്താല-4419 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. എല്ലായിടത്തും ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുന്നേ നിവേദനം സ്വീകരിച്ചു തുടങ്ങിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.