Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനവകേരള സദസ്സ് ഇന്ന്...

നവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയിൽ

text_fields
bookmark_border
navakerala sadass
cancel

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നെ​ത്തു​ന്ന ന​വ​കേ​ര​ള സ​ദ​സ്സ് പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഈ മാസം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച തൃ​ത്താ​ല, പ​ട്ടാ​മ്പി, ഷൊ​ര്‍ണൂ​ര്‍, ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ഡി​സം​ബ​ര്‍ ര​ണ്ടി​ന് പാ​ല​ക്കാ​ട്, മ​ല​മ്പു​ഴ, കോ​ങ്ങാ​ട്, മ​ണ്ണാ​ര്‍ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ഡി​സം​ബ​ര്‍ മൂ​ന്നി​ന് ചി​റ്റൂ​ര്‍, നെ​ന്മാ​റ, ആ​ല​ത്തൂ​ര്‍, ത​രൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ് ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കു​ക. ഓ​രോ മ​ണ്ഡ​ല​ത്തി​ലും അ​യ്യാ​യി​ര​ത്തി​ല്‍പ​രം പേ​ര്‍ പ​ങ്കെ​ടു​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 ന് ​തൃ​ത്താ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല ന​വ​കേ​ര​ള സ​ദ​സ്സ് ചാ​ലി​ശ്ശേ​രി അ​ന്‍സാ​രി ഓ​ഡി​റ്റോ​റി​യം പ​രി​സ​ര​ത്തും പ​ട്ടാ​മ്പി മ​ണ്ഡ​ല​ത്തി​ലേ​ത് വൈ​കി​ട്ട് മൂ​ന്നി​ന് പ​ട്ടാ​മ്പി ശ്രീ ​നീ​ല​ക​ണ്ഠ ഗ​വ സം​സ്‌​കൃ​ത കോ​ള​ജി​ലും ഷൊ​ർ​ണൂ​രി​ലേ​ത് വൈ​കി​ട്ട് 4.30 ന് ​ചെ​ര്‍പ്പു​ള​ശ്ശേ​രി ജി.​എ​ച്ച്.​എ​സ്.​എ​സ് ഗ്രൗ​ണ്ടി​ലും ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലേ​ത് വൈ​കീട്ട് 5.30 ന് ​ചി​ന​ക്ക​ത്തൂ​ര്‍ കാ​വ് മൈ​താ​ന​ത്തും ന​ട​ക്കും.

പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലേ​ത് ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന​ത്താ​ണ് ന​ട​ക്കു​ക. മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ലേ​ത് വൈ​കീ​ട്ട് മൂ​ന്നി​ന് മു​ട്ടി​ക്കു​ള​ങ്ങ​ര സെ​ക്ക​ന്‍ഡ് ബ​റ്റാ​ലി​യ​ന്‍ പൊലീ​സ് ക്യാ​മ്പ് മൈ​താ​ന​ത്തും കോ​ങ്ങാ​ടി​ലേ​ത് വൈ​കീ​ട്ട് നാ​ലി​ന് കോ​ങ്ങാ​ട് ടൗ​ണി​ലും മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലേ​ത് വൈ​കീട്ട് ആ​റി​ന് കി​നാ​തി മൈ​താ​ന​ത്തു​മാ​ണ് ന​ട​ക്കു​ക.

അ​വ​സാ​ന​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 ന് ​ചി​റ്റൂ​ര്‍ ബോ​യ്സ് ഹൈ​സ്‌​കൂ​ള്‍ മൈ​താ​നി​യി​ൽ ചി​റ്റൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കും. നെ​ന്മാ​റ​യി​ലേ​ത് വൈ​കീ​ട്ട് മൂ​ന്നി​ന് നെ​ന്മാ​റ ബോ​യ്സ് ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലും ആ​ല​ത്തൂ​രി​ലേ​ത് വൈ​കി​ട്ട് നാ​ലി​ന് സ്വാ​തി ജ​ങ്ഷ​നി​ലെ പു​തു​ക്കു​ള​ങ്ങ​ര കാ​വ് പ​റ​മ്പ് മൈ​താ​ന​ത്തും ത​രൂ​ർ മ​ണ്ഡ​ല​ത്തി​ലേ​ത് വൈ​കീ​ട്ട് ആ​റി​ന് വ​ട​ക്ക​ഞ്ചേ​രി പ്രി​യ​ദ​ര്‍ശി​നി ബ​സ് സ്റ്റാ​ന്‍ഡി​ലും ന​ട​ക്കും. ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും പ​രി​പാ​ടി ന​ട​ത്തു​ക.

തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ 500 വ​ള​ന്റി​യ​ര്‍മാ​ര്‍

തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ 500 ഓ​ളം വ​ള​ന്റി​യ​ര്‍മാ​രെ​യാ​ണ് ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍, പ​ട്ടാ​മ്പി മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് കോ​ള​ജു​ക​ളി​ലെ എ​ന്‍.​എ​സ്.​എ​സ്, എ​ന്‍.​സി.​സി കേ​ഡ​റ്റു​മാ​ർ, വാ​തി​ല്‍പ്പ​ടി വ​ള​ന്റി​യ​ര്‍മാ​ര്‍, സി​വി​ല്‍ ഡി​ഫ​ന്‍സ് പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​രാ​ണ് വ​ള​ണ്ടി​യ​ര്‍മാ​രാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

പ്ര​ധാ​ന ക​വാ​ടം വ​രെ മാ​ത്ര​മെ വാ​ഹ​ന​ങ്ങ​ള്‍ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കൂ. പ്ര​ധാ​ന വേ​ദി​ക​ളി​ല്‍ 5000 പേ​ര്‍ക്ക് ഇ​രി​ക്കാ​നും പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍ക്ക് തി​ര​ക്കി​ല്ലാ​തെ നി​ല്‍ക്കാ​നും സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ സം​വി​ധാ​ന​വും ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും എ​ല്ലാ​യി​ട​ത്തും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും

വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ ന​വ​കേ​ര​ള സ​ദ​സ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ ഗാ​ന​മേ​ള, ടോ​പ് സി​ങ്ങ​ര്‍ ഫെ​യിം ശ്രീ​ഹ​രി​യു​ടെ പാ​ട്ട്, ദീ​ക്ഷി​ത് അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ന്‍സ്ട്രു​മെ​ന്റേ​ഷ​നല്‍ മ്യൂ​സി​ക്, ബ്ലോ​ക്കു​ക​ളി​ലെ വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ് സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ ന​ട​ക്കും.

മ​ല​മ്പു​ഴ, പാ​ല​ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ റെ​ഡ് ക്യാ​പ് മ്യൂ​സി​ക് ബാ​ന്‍ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​വി​രു​ന്ന്, തൃ​ത്താ​ല​യി​ല്‍ നാ​ട​ന്‍പാ​ട്ട്, പ​ഞ്ച​വാ​ദ്യം, ഇ​ട​ക്ക​വാ​ദ​നം, ച​വി​ട്ടു​ക​ളി തു​ട​ങ്ങി​യ​വ​യു​ണ്ടാ​കും. ആ​ല​ത്തൂ​രി​ല്‍ പ​ഞ്ച​വാ​ദ്യം, ബാ​ന്‍ഡ് മേ​ളം ക​രി​മ​രു​ന്ന് പ്ര​യോ​ഗം എ​ന്നി​വ ഉ​ണ്ടാ​കും. ഗി​ന്ന​സ് ജേ​താ​വ് കു​ഴ​ല്‍മ​ന്ദം രാ​മ​കൃ​ഷ്ണ​ന്റെ മൃ​ദു​ത​രം​ഗ് ഫ്യൂ​ഷ​ന്‍, ചേ​രാ​മം​ഗ​ലം ചാ​മു​ണ്ണി​യു​ടെ ക​റു​പ്പും വെ​ളു​പ്പും, ല​താ​മോ​ഹ​ന്റെ പാ​പ​ത്ത​റ എ​ന്നീ നാ​ട​ക​ങ്ങ​ളും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

ത​രൂ​രി​ല്‍ സ​ദ​സ്സിന് മു​ന്നോ​ടി​യാ​യി വ​ട​ക്ക​ഞ്ചേ​രി റോ​ള​ക്‌​സ് ഓ​ഡി​റ്റോ​റി​യം മു​ത​ല്‍ ഘോ​ഷ​യാ​ത്ര ന​ട​ക്കും. തെ​യ്യം, പൂ​ത​ന്‍ തി​റ, കാ​വ​ടി, റോ​ള​ര്‍ സ്‌​കേ​റ്റി​ങ്, മു​ത്തു​ക്കു​ട എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ഘോ​ഷ​യാ​ത്ര സ​മ്മേ​ള​ന​വേ​ദി​യാ​യ വ​ട​ക്ക​ഞ്ചേ​രി പ്രി​യ​ദ​ര്‍ശി​നി ബ​സ് സ്റ്റാ​ന്‍ഡി​ല്‍ സ​മാ​പി​ക്കും. ഘോ​ഷ​യാ​ത്ര​യി​ല്‍ 150 പേ​ര്‍ പ​ങ്കെ​ടു​ക്കും.

പ്ര​ഭാ​ത​യോ​ഗ​ങ്ങ​ള്‍ ഷൊ​ര്‍ണൂ​ര്‍, പാ​ല​ക്കാ​ട്, ചി​റ്റൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍

വെള്ളിയാഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഷൊ​ര്‍ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ കു​ള​പ്പു​ള്ളി പ​ള്ളി​യാ​ലി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ഭാ​ത​യോ​ഗ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ ന​വ​കേ​ര​ള സ​ദ​സ്സി​ന് തു​ട​ക്ക​മാ​വു​ക. പ്ര​ഭാ​ത​യോ​ഗ​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യും.

ഡി​സം​ബ​ര്‍ ര​ണ്ടി​ന് രാ​വി​ലെ ഒ​മ്പതി​ന് പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ രാ​മ​നാ​ഥ​പു​രം ക്ല​ബ് 6 ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ലും മൂ​ന്നി​ന് രാ​വി​ലെ ഒ​ന്‍പ​തി​ന് ചി​റ്റൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ചി​റ്റൂ​ര്‍ നെ​ഹ്റു ഓ​ഡി​റ്റോ​റി​യ​ത്തി​ലും പ്ര​ഭാ​ത​യോ​ഗ​ങ്ങ​ൾ ന​ട​ക്കും.

നി​വേ​ദ​ന​ങ്ങ​ള്‍ മൂ​ന്ന് മ​ണി​ക്കൂ​ര്‍ മു​മ്പ് നേ​രി​ട്ട് സ്വീ​ക​രി​ക്കും; ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ 20 പ്ര​ത്യേ​കം കൗ​ണ്ട​റു​ക​ള്‍

ന​വ​കേ​ര​ള സ​ദ​സ്സി​ൽ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ മൂ​ന്ന് മ​ണി​ക്കൂ​ര്‍ മു​മ്പ് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കും. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ 20 കൗ​ണ്ട​റു​ക​ള്‍ വീ​ത​മാ​ണ് സ​ജ്ജീ​ക​രി​ക്കു​ക. ഭി​ന്ന​ശേ​ഷി​ക്കാ​ർ, വ​യോ​ജ​ന​ങ്ങ​ള്‍, വ​നി​ത​ക​ള്‍ എ​ന്നി​വ​ര്‍ക്ക് പ്ര​ത്യേ​കം കൗ​ണ്ട​റു​ക​ളു​ണ്ടാ​കും. ഒ​രു കൗ​ണ്ട​റി​ല്‍ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍ വീ​തം ഉ​ണ്ടാ​യി​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍ വെ​ള്ള​ക്ക​ട​ലാ​സി​ല്‍ എ​ഴു​തി​യ നി​വേ​ദ​ന​ങ്ങ​ള്‍ കൗ​ണ്ട​റു​ക​ളി​ല്‍ ന​ല്‍കു​ന്ന പ​ക്ഷം ര​സീത് കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്.

ചെ​ർ​പ്പു​ള​ശ്ശേ​രി​, പ​ട്ടാ​മ്പി​, ചാലിശ്ശേരി എന്നിവിടങ്ങളിൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ചെ​ർ​പ്പു​ള​ശ്ശേ​രി/ പ​ട്ടാ​മ്പി/ കൂ​റ്റ​നാ​ട്:: ന​വ​കേ​ര​ള​സ​ദ​സ്സ് മു​ൻ​നി​ർ​ത്തി ചെ​ർ​പ്പു​ള​ശ്ശേ​രി ടൗ​ണി​ൽ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ൽ നി​ന്ന് പ​ട്ടാ​മ്പി റോ​ഡി​ലൂ​ടെ പോ​കു​ന്ന ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഒ​റ്റ​പ്പാ​ലം റോ​ഡ്-​എ​ലി​യ​പ്പ​റ്റ വ​ഴി പോ​ക​ണം. വൈ​കീട്ട് അ​ഞ്ചു മു​ത​ൽ ഏ​ഴു വ​രെ ചെ​ർ​പ്പു​ള​ശ്ശേ​രി ടൗ​ൺ -ഒ​റ്റ​പ്പാ​ലം റോ​ഡി​ലൂ​ടെ പോ​കു​ന്ന ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പ​ട്ടാ​മ്പി റോ​ഡി​ലെ സൂ​ക്കി സൂ ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് എ​തി​ർ​വ​ശ​ത്തെ മൈ​താ​നം, പു​ത്ത​നാ​ൽ​ക്ക​ൽ കാ​ള​വേ​ല​പ്പ​റ​മ്പ്, പു​തി​യ ബ​സ് സ്‌​റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പ​ട്ടാ​മ്പി റോ​ഡി​ൽ ഷൈ​ൻ ഗോ​ൾ​ഡി​നു സ​മീ​പ​ത്തെ മൈ​താ​നം, ഹൈ​സ്‌​കൂ​ൾ റോ​ഡ് ക​വ​ല​യി​ലെ ക​ന​റാ ബാ​ങ്കി​ന് പി​ൻ​വ​ശ​ത്തെ മൈ​താ​നം, പാ​ല​ക്കാ​ട് റോ​ഡി​ലെ എം.​ഇ.​എ​സ് കോ​ള​ജി​ന് എ​തി​ർ​വ​ശം എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ർ​ക്ക് ചെ​യ്യ​ണം.

ഹൈ​സ്കൂ‌​ൾ റോ​ഡി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ പു​ത്ത​നാ​ൽ​ക്ക​ൽ ക്ഷേ​ത്രം മു​ത​ൽ നെ​ല്ലാ​യ സി​റ്റി വ​രെ​യും ചെ​ർ​പ്പു​ള​ശ്ശേ​രി ടൗ​ൺ, ഒ​റ്റ​പ്പാ​ലം റോ​ഡ് ജ​ങ്ഷ​ൻ മു​ത​ൽ പ​ത്താം മൈ​ൽ​സ് വ​രെ​യും റോ​ഡ​രി​കി​ലെ വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് പൂ​ർ​ണ​മാ​യ നി​രോ​ധ​ന​മു​ണ്ടാ​കും.

ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ പ​ട്ടാ​മ്പി റോ​ഡി​ലെ മ​ഞ്ച​ക്ക​ൽ മു​ത​ൽ പാ​ല​ക്കാ​ട് റോ​ഡി​ലെ പു​ത്ത​നാ​ൽക്ക​ൽ ക്ഷേ​ത്രം വ​രെ​യും ഒ​റ്റ​പ്പാ​ലം റോ​ഡി​ൽ പ​ത്താം മൈ​ൽ​സ് വ​രെ​യും റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള പാ​ർ​ക്കി​ങ്ങി​ന് പൂ​ർ​ണ​മാ​യ നി​രോ​ധ​മു​ണ്ടാ​കു​മെ​ന്നും പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ശ​ശി​കു​മാ​ർ അ​റി​യി​ച്ചു.

പ​ട്ടാ​മ്പി​യി​ൽ

1. തി​രു​വേ​ഗ​പ്പു​റ, വി​ള​യൂ​ര്‍, കൊ​പ്പം ഭാ​ഗ​ത്ത് നി​ന്നും ന​വ​കേ​ര​ള സ​ദ​സ്സ് വേ​ദി​യി​ലേ​ക്ക് വ​രു​ന്ന ബ​സുക​ള്‍ ശ​ങ്ക​ര​മം​ഗ​ലം, കൊ​ട​ലൂ​ര്‍ വ​ഴി കൂ​മ്പ​ന്‍ക​ല്ലി​ല്‍ ആ​ളു​ക​ളെ ഇ​റ​ക്കി ചൂ​ര​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വ​ണം.

2. തി​രു​വേ​ഗ​പ്പു​റ, വി​ള​യൂ​ര്‍, കൊ​പ്പം ഭാ​ഗ​ത്ത് നി​ന്നു​ള്ള കാ​റു​ക​ള്‍ ശ​ങ്ക​ര​മം​ഗ​ലം-​കൊ​ട​ലൂ​ര്‍ വ​ഴി സി.​ജി.​എം. സ്‌​കൂ​ള്‍ പാ​ര്‍ക്കി​ങ് മൈ​താ​ന​ത്ത് പാ​ര്‍ക്ക് ചെ​യ്ത് ആ​ളു​ക​ളെ ഇ​റ​ക്ക​ണം.

3. മു​തു​ത​ല ഭാ​ഗ​ത്ത് നി​ന്നും ഓ​ങ്ങ​ല്ലൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും ന​വ​കേ​ര​ള സ​ദ​സ്സി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ള്‍ പാ​ല​ക്കാ​ട് റോ​ഡി​ല്‍ എ​ച്ച്.​ഡി.​എ​ഫ്.​സി. ബാ​ങ്കി​ന് സ​മീ​പം പാ​ര്‍ക്ക് ചെ​യ്ത് ആ​ളു​ക​ളെ ഇ​റ​ക്ക​ണം.

4. മു​തു​ത​ല ഭാ​ഗ​ത്ത് നി​ന്നും ഓ​ങ്ങ​ല്ലൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന കാ​റു​ക​ളും, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും പാ​ല​ക്കാ​ട് റോ​ഡി​ല്‍ പി​ഷാ​ര​ടീ​സ് ഹോ​ട്ട​ലി​ന് പി​റ​കി​ല്‍ പാ​ര്‍ക്കി​ങ് മൈ​താ​ന​ത്ത് പാ​ര്‍ക്ക് ചെ​യ്ത് ആ​ളു​ക​ളെ ഇ​റ​ക്ക​ണം.

5. വ​ല്ല​പ്പു​ഴ ഭാ​ഗ​ത്ത് നി​ന്നും ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ വേ​ദി​യി​ലേ​ക്ക് വ​രു​ന്ന കാ​റു​ക​ള്‍ കൂ​മ്പ​ന്‍ക​ല്ലി​ല്‍ നി​ര്‍ത്തി ആ​ളു​ക​ളെ ഇ​റ​ക്കി സി.​ജി.​എം. സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് പാ​ര്‍ക്ക് ചെ​യ്യ​ണം.

6. പെ​രി​ന്ത​ല്‍മ​ണ്ണ ഭാ​ഗ​ത്ത് നി​ന്നും ഗു​രു​വാ​യൂ​ര്‍, തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ദീ​ര്‍ഘ​ദൂ​ര​യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ഉ​ച്ച​ക്ക് 12 മ​ണി​ക്ക് ശേ​ഷം തൃ​ത്താ​ല കൊ​പ്പം ഭാ​ഗ​ത്ത് നി​ന്നും മു​തു​ത​ല, വെ​ള്ളി​യാ​ങ്ക​ല്ല്, തൃ​ത്താ​ല, കൂ​റ്റ​നാ​ട് വ​ഴി ഗു​രു​വാ​യൂ​ര്‍, തൃ​ശൂര്‍ ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.

7. പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നും ഗു​രു​വാ​യൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഉ​ച്ച​ക്ക് 12ന് ശേ​ഷം കു​ള​പ്പു​ള്ളി​യി​ല്‍ നി​ന്നും തി​രി​ഞ്ഞ് ചെ​റു​തു​രു​ത്തി, പ​ള്ളം,കൂ​ട്ടു​പാ​ത വ​ഴി ഗു​രു​വാ​യൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.

8. മേ​ലേ പ​ട്ടാ​മ്പി ട്രാ​ഫി​ക് സി​ഗ്ന​ല്‍ മു​ത​ല്‍ അ​ല​ക്‌​സ് തി​യ​റ്റ​ര്‍ വ​രെ​യും ഗ​വ.​കോ​ള​ജ് മു​ത​ല്‍ കൂ​മ്പ​ന്‍ക​ല്ല് വ​രെ​യും റോ​ഡി​നി​രു​വ​ശ​വും പാ​ർ​ക്കി​ങ്ങ് അ​നു​വ​ദി​ക്കി​ല്ല.

കൂറ്റനാട്

കൂ​റ്റ​നാ​ട് - ചാ​ലി​ശ്ശേ​രി പാ​ത​യി​ൽ വെ​ള്ളി​യാ​ഴ്ച ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ചാ​ലി​ശ്ശേ​രി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ. ​സ​തീ​ഷ് കു​മാ​ർ അ​റി​യി​ച്ചു. രാ​വി​ലെ എ​ട്ടു മു​ത​ൽ ഭാ​ഗി​ക​മാ​യും ഒ​മ്പ​തു മു​ത​ൽ പൂ​ർ​ണ​മാ​യും ഗ​താ​ഗ​തം നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. കു​ന്നം​കു​ള​ത്ത് നി​ന്ന് പ​ട്ടാ​മ്പി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ഒ​റ്റ​പ്പി​ലാ​വ് - കോ​ത​ച്ചി​റ പെ​രി​ങ്ങോ​ട് -കൂ​റ്റ​നാ​ട് വ​ഴി​യും പ​ട്ടാ​മ്പി​യി​ൽ നി​ന്നു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടു​പാ​ത - വ​ട്ടു​ള്ളി - ചാ​ത്ത​ന്നൂ​ർ - ക​റു​ക​പു​ത്തൂ​ർ - പെ​രി​ങ്ങോ​ട് വ​ഴി ചാ​ലി​ശ്ശേ​രി​യി​ലെ​ത്തി കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്കും പോ​ക​ണം. പ​ട്ടാ​മ്പി​യി​ൽ നി​ന്ന് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ബ​സും മ​റ്റു ചെ​റു വാ​ഹ​ന​ങ്ങ​ളും കൂ​റ്റ​നാ​ട് - ത​ണ്ണീ​ർ​ക്കോ​ട് - ക​രി​മ്പ - ഹെ​ൽ​ത്ത് സെൻറ​ർ - പി.​പി. ഓ​ഡി​റ്റോ​റി​യം വ​ഴി കു​ന്നം​കു​ള​ത്തേ​ക്ക് പോ​ക​ണം.

ന​വ​കേ​ര​ള സ​ദ​സ്സി​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ മൈ​താ​ന​ത്ത് ജ​ന​ങ്ങ​ളെ ഇ​റ​ക്കി​യ ശേ​ഷം മു​ല്ല​യം പ​റ​മ്പ​ത്ത് കാ​വ് ക്ഷേ​ത്രം മൈ​താ​ന​ത്ത് പാ​ർ​ക്ക് ചെ​യ്യ​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​ദീ​ജ മ​ൻ​സി​ൽ സ്റ്റോ​പ്പി​ന​ടു​ത്ത് പു​ലി​ക്കോ​ട്ടി​ൽ പാ​ല​സ് ഓ​ഡി​റ്റോ​റി​യം പാ​ർ​ക്കി​ൽ മൈ​താ​ന​ത്തും , ഗാ​ന്ധി​ന​ഗ​ർ റോ​ഡി​ലും പാ​ർ​ക്ക് ചെ​യ്യ​ണം.

ന​വ​കേ​ര​ള​സ​ദ​സ്സ്: തൃ​ത്താ​ല ഒ​രു​ങ്ങി

കൂ​റ്റ​നാ​ട്: ന​വ​കേ​ര​ള​സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും സ്വീ​ക​രി​ക്കാ​ന്‍ തൃ​ത്താ​ല മ​ണ്ഡ​ലം ഒ​രു​ങ്ങി. കൂ​റ്റ​നാ​ട്-​പെ​രു​മ്പി​ലാ​വ് റോ​ഡി​ല്‍ ചാ​ലി​ശ്ശേ​രി സ്വ​കാ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് വേ​ദി. 5000പേ​ര്‍ക്കു​ള്ള ഇ​രി​പ്പി​ടം,

സ​മീ​പ​ത്താ​യി മെ​ഡി​ക്ക​ല്‍ സം​ഘ​വും കു​ടി​വെ​ള്ള​വും കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രു​ടെ ചാ​യ​വി​ത​ര​ണ​വു​മു​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ഹ​ന​പാ​ര്‍ക്കി​ങ്ങി​ന് ചാ​ലി​ശ്ശേ​രി മൈ​താ​ന​ത്ത് സൗ​ക​ര്യ​പ്പെ​ടു​ത്തി. ഇ​തു​വ​ഴി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​ൻ ആം​ബു​ല​ന്‍സ്, ഫ​യ​ര്‍ഫോ​ഴ്സ് എ​ന്നി​വ സ​ജ്ജ​മാ​ണ്.

കൂ​ടാ​തെ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ 20 കൗ​ണ്ട​റു​ക​ള്‍ തു​ട​ങ്ങി. വ​യോ​ജ​ന​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, സ്ത്രീ​ക​ൾ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ അ​വ​സാ​ന പ​രാ​തി​യും സ്വീ​ക​രി​ക്കു​ന്ന​തു വ​രെ കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി എ​ട്ടു​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ളം​ബ​ര​ജാ​ഥ​ക​ള്‍ ന​ട​ത്തി.

സ​ദ​സ്സ് ന​ട​ത്തു​ന്ന സ്ഥ​ല​ത്തി​ന്റെ​യും പ​രി​സ​ര​ത്തെ​യും സു​ര​ക്ഷ വി​ല​യി​രു​ത്താ​ൻ പൊ​ലീ​സ് ഉ​ന്ന​ത സം​ഘം സ്‌​ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ്ങി​നാ​യി മു​ല​യം​പ​റ​മ്പ് ക്ഷേ​ത്ര മൈ​താ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി പു​ലി​ക്കോ​ട്ടി​ൽ ഓ​ഡി​റ്റോ​റി​യ​വു​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ആ​ളു​ക​ളെ ഇ​റ​ക്കി ക്ഷേ​ത്ര​മൈ​താ​നി​യി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. ശു​ചീ​ക​ര​ണ​ത്തി​ന് ഹ​രി​ത ക​ർ​മ​സേ​ന രം​ഗ​ത്തു​ണ്ടെ​ന്നും സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ൺ​വീ​ന​ർ ത​ഹ​സി​ല്‍ദാ​ര്‍ ടി.​പി. കി​ഷോ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. ച​ന്ദ്ര​ൻ, പി.​എ​ൻ. മോ​ഹ​ന​ൻ, ടി.​പി. മു​ഹ​മ്മ​ദ്, ടി.​പി. കു​ഞ്ഞു​ണ്ണി, വി.​പി. റ​ജീ​ന, പി.​ആ​ർ. കു​ഞ്ഞു​ണ്ണി, കെ. ​പ്ര​സാ​ദ്, കെ.​സി. കൃ​ഷ്ണ​കു​മാ​ർ, പി.​ആ​ർ. മോ​ഹ​ന​ൻ എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​സ​ഭ ല​ക്ഷം രൂ​പ ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധം

ഷൊ​ർ​ണൂ​ർ: ന​വ​കേ​ര​ള സ​ദ​സ്സി​ന് ന​ഗ​ര​സ​ഭ ല​ക്ഷം രൂ​പ ന​ൽ​കി​യ​തി​ൽ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ചു. ന​ഗ​ര​സ​ഭ നി​ത്യ​ച്ചെ​ല​വി​ന് പോ​ലും ബു​ദ്ധി​മു​ട്ടു​മ്പോ​ൾ സ​ർ​ക്കാ​റി​ന് ധൂ​ർ​ത്ത് ന​ട​ത്താ​ൻ തു​ക അ​നു​വ​ദി​ച്ച​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. റോ​ഡു​ക​ൾ മു​ഴു​വ​ൻ ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്.

ഓ​ഫി​സി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യം പോ​ലു​മി​ല്ല. ഫ്ര​ണ്ട് ഓ​ഫി​സി​ലെ​ത്തു​ന്ന​വ​ർ​ക്ക് ര​ശീ​തി എ​ഴു​തി ന​ൽ​കേ​ണ്ട ദു​ര​വ​സ്ഥ​യാ​ണെ​ന്നും ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. കൗ​ൺ​സി​ലി​ൽ ച​ർ​ച്ച​ക്ക് മ​റു​പ​ടി പ​റ​യാ​തെ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​റ​ങ്ങി​പ്പോ​വു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

വി​യോ​ജ​ന​ക്കു​റി​പ്പെ​ഴു​തി​യ അം​ഗ​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഷൊ​ർ​ണൂ​ർ വി​ജ​യ​ൻ, കെ. ​കൃ​ഷ്ണ​കു​മാ​ർ, ടി.​കെ. ബ​ഷീ​ർ, പി.​ആ​ർ. പ്ര​വീ​ൺ, ടി. ​സീ​ന, സി. ​സ​ന്ധ്യ, ശ്രീ​ക​ല രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsNava Kerala Sadas
News Summary - Navakerala sadass on friday in Palakkad district
Next Story