കൃഷ്ണൻ കുട്ടിയുടെ ചികിത്സ നടക്കും, സുമനസ്സുകൾ കനിഞ്ഞാൽ
text_fieldsകേരളശേരി: കുടുംബനാഥൻ വൃക്കരോഗം ബാധിച്ച് കിടപ്പിലായതോടെ അഞ്ചംഗ കുടുംബം നിത്യചെലവിന് പോലും വഴിയില്ലാതെ ദുരിതത്തിലായി. കേരളശ്ശേരി തടുക്കശ്ശേരി കയറംകൂടം പറമ്പിൽ രാമന്റെ മകൻ കെ.ആർ. കൃഷ്ണൻകുട്ടിയാണ് (43) ഏഴ് വർഷമായി വൃക്കരോഗം ബാധിച്ച് ജോലിക്ക് പോലും പോകാനാകാതെ വീട്ടിൽ കഴിഞ്ഞ് കൂടുന്നത്. വെൽഡിങ് തൊഴിലാളിയായ ഇദ്ദേഹം തളർന്നതോടെ കുടുംബത്തിന്റെ ജീവിതവും വഴിമുട്ടി. സുമനസ്സുകളുടെ സഹായത്തോടെയാണ് കഴിഞ്ഞ് കൂടുന്നത്.
വയോധികയായ മാതാവ്, ഭാര്യ, വിദ്യാർഥികളായ രണ്ട് മക്കൾ എന്നിവരങ്ങുന്ന കുടുംബമാണ് വീട്ടിൽ കഴിയുന്നത്. ഒരു വർഷത്തോളമായി ആഴ്ചയിൽ രണ്ടു ഡയാലിസ് നടത്തിവരുന്നുണ്ട്. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തിലാണ് ഡയാലിസിസ് നടന്നുവരുന്നത്.
ഭാര്യയുടെ മാതാവ് തൊഴിലുറപ്പ് തൊഴിൽ ചെയ്ത് കിട്ടുന്ന ചെറിയ വരുമാനമാണ് കുടുംബത്തെ പട്ടിണിയില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. വൃക്ക മാറ്റിവെക്കലാണ് ഏക മാർഗം. അതിനായി 40 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.
ചികിത്സക്കായി വാർഡ് അംഗം ടി. സഞ്ജന ചെയർപേഴ്സനും എം. ശ്രീകുമാർ കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സഹായം സ്വീകരിക്കാൻ കേരളശ്ശേരി എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 30023309098. ഐ.എഫ്.എസ്.സി: SBIN0007624. ഗൂഗിൾ പേ: 9778091464.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.