നെല്ലിയാമ്പതി കാരപ്പാറ കെ.എസ്.ആർ.ടി.സി ബസ് നിർത്തലാക്കൽ; മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു
text_fieldsനെല്ലിയാമ്പതി: കാരപ്പാറ ബസ് സർവിസ് നിർത്തലാക്കിയത് സംബന്ധമായി പൊതുപ്രവർത്തകൻ റഷീദ് ആലത്തൂർ നൽകിയ പരാതിയിൽ മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു. നെല്ലിയാമ്പതിയിലെ പോളച്ചിറക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ നാലുമണിക്ക് വീട്ടിൽ പോകുവാൻ ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് നിർത്തലാക്കിയതിനെ തുടർന്ന് പഠനം ഉച്ചക്ക് വരെ മാത്രമേ സ്കൂളിൽ നടക്കുന്നുള്ളൂ. വേറെ മാർഗങ്ങൾ ഇല്ലാത്തതിനെ തുടർന്ന് വിദ്യാർഥികൾ ഉച്ചക്കുതന്നെ വീട്ടിലേക്ക് മടങ്ങുകയാണ്. വളരെയധികം വന്യമൃഗശല്യഗുള്ള വഴിയാണിത്.
കൂടാതെ ടൂറിസ്റ്റുകൾ വളരെയധികം വരുന്ന മേഖല കൂടിയാണ്. ഈ റൂട്ടിലെ ബസ് നിർത്തലാക്കിയത് തുടർന്ന് പല രക്ഷിതാക്കളും മക്കളെ 40 കിലോമീറ്റർ അകലെയുള്ള നെന്മാറയിൽ വിട്ടാണ് പഠിപ്പിക്കുന്നത്. ഈ റൂട്ട് ലാഭമല്ല എന്ന് കാണിച്ചാണ് വർഷങ്ങളായി ഓടിക്കൊണ്ടിരുന്ന ബസ് സർവിസ് നിർത്തലാക്കിയത്.
ബസ് ഓടിയിരുന്ന സമയത്ത് ഇതിനെ ആശ്രയിച്ച് സർക്കാർ ഉദ്യോഗസ്ഥർ, തോട്ടംതൊഴിലാളികൾ എന്നിവർ പണികഴിഞ്ഞു ഈ വാഹനത്തിലാണ് വീട്ടിലേക്ക് പോയിരുന്നത്. സെപ്റ്റംബർ 10ന് കമീഷന് മുമ്പാകെ ഹാജരാകാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.