നെല്ലിയാമ്പതിയുടെ തണുപ്പിക്കുന്ന സൗന്ദര്യത്തിന് വേണം, കരുതൽ
text_fieldsനെല്ലിയാമ്പതി: കേരളത്തിെൻറ വിനോദസഞ്ചാര ഭൂപടത്തിൽ സ്വന്തമായ േമൽവിലാസമുള്ളിടമാണ് നെല്ലിയാമ്പതി. പാവപ്പെട്ടവെൻറ ഉൗട്ടിയെന്ന് അറിയപ്പെടാവുന്നത്രയും തദ്ദേശീയർ ഹൃദയത്തോട് േചർത്തുെവച്ച ഇടം. ലക്ഷക്കണക്കിന് സഞ്ചാരികളുടെ മനസ്സും ശരീരവും തണുപ്പിക്കുന്ന െനല്ലിയാമ്പതിയെന്ന വിനോദ സഞ്ചാര കേന്ദ്രം ലോക്ഡൗൺ ഇളവുകളിലേക്ക് പ്രതീക്ഷയോടെ ഉറ്റുേനാക്കുേമ്പാഴും അടിസ്ഥാന സൗകര്യങ്ങളിൽ പോലുമുള്ള പരിമിതികൾ തന്നെയാണ് വെല്ലുവിളി.
വികസിപ്പിച്ച് വിറങ്ങലിച്ച ടൂറിസം സ്വപ്നങ്ങൾ
മേഖലയിലെ ടൂറിസം പോയൻറുകളെ മറ്റു ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് ടൂറിസം വികസനം എന്ന ആശയം 10 വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ വനപാത വികസിപ്പിച്ച് ആദ്യഘട്ടത്തിൽ പറമ്പിക്കുളം വന്യജീവി കേന്ദ്രത്തെയും, കേരളത്തിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിക്കാനായിരുന്നു പദ്ധതി. 2008ലായിരുന്ന അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഇത് പ്രഖ്യാപിച്ചത്. ഇതിനായി വനം, ടൂറിസം, കൃഷി, ജലസേചന വകുപ്പുകളുടെ സംയുക്ത യോഗം വിളിക്കാനും തീരുമാനിച്ചിരുന്നു. വനത്തിലൂടെ 16 കി.മീ. സഞ്ചരിച്ച് പറമ്പിക്കുളത്ത് എത്തിച്ചേരുന്നത് ടൂറിസ്റ്റുകളെ ആകർഷിക്കുമെന്നും വിലയിരുത്തിയിരുന്നു. എന്നാൽ, 2009ൽ പറമ്പിക്കുളം ടൈഗർ റിസർവ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ തുടർ നീക്കങ്ങളുണ്ടായില്ല. വനംവകുപ്പുമായി ചേർന്ന് ടൂറിസം വികസനം സാധ്യമാക്കുമെന്നായിരുന്നു പിന്നീട് അധികൃതർ പറഞ്ഞത്.
പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷം ഉണ്ടാകാതെ ടൂറിസം വികസനമാകാമെന്ന് വനംവകുപ്പ് നിലപാട് സ്വീകരിച്ചെങ്കിലും ഇക്കോ ടൂറിസം നെല്ലിയാമ്പതിയിൽ നാമമാത്രമായി. 12 ടൂറിസം പോയൻറുകൾ ഉള്ള നെല്ലിയാമ്പതി കണാൻ നൂറുകണക്കിന് സന്ദർശകരാണ് ദിവസവും സീസണിൽ എത്തുന്നത്. എന്നാൽ, ഇക്കോ ടൂറിസം പദ്ധതി ഫലപ്രദമായി നടപ്പാക്കിയാൽ കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
വടിപിടിപ്പിക്കുന്ന വഴികൾ
നെല്ലിയാമ്പതിയിൽ 12 ടൂറിസം പോയൻറുകളാണുള്ളത്. ഇവയിൽ പലതും വനമേഖലയിലാണ്. സഞ്ചാരസൗകര്യമുള്ള പാതകൾ ഇപ്പോഴും വാഗ്ദാനങ്ങൾക്കൊപ്പം പൊടിപിടിച്ചിരിപ്പാണ്. ടൂറിസം കേന്ദ്രങ്ങളിലേക്ക് ധാരാളം പണം ചെലവഴിച്ച് പാതകൾ നിർമിച്ചിരുന്നുവെങ്കിലും ഇപ്പോൾ പലതും തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. ചെങ്കുത്തായ മലയടിവാരത്തുകൂടി കല്ലും കട്ടയും നിറഞ്ഞ പാതയിലൂടെയാണ് വാഹന സഞ്ചാരം. ഇടക്ക് പ്രദേശവാസികൾ മണ്ണും കല്ലുമിട്ട് പാതകൾ സഞ്ചാരയോഗ്യമാക്കുമെങ്കിലും മഴപെയ്താൽ ചളിക്കുളമാകും.
10 വർഷം മുമ്പ് ടൂറിസം വികസന ഭാഗമായി നിർമിച്ച 25 കി.മീ െദെർഘ്യമുള്ള നെല്ലിയാമ്പതി -പോത്തുണ്ടി റോഡ് മുൻ വർഷങ്ങളിൽ കാലവർഷക്കെടുതിയിൽ രണ്ടു തവണ തകർന്ന് നെല്ലിയാമ്പതി ഒറ്റപ്പെട്ടു.
2019ൽ റോഡ് പുനർനിർമിക്കാൻ 42 കോടിയുടെ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല. തോട്ടം മേഖലയിലെ ചന്ദ്രാമല -കൊട്ടേക്കാട്, കാരപ്പാറ മീരാ ഫ്ലോർ, പോത്തുമല, ആനമട തുടങ്ങി പാടികളിലേക്കുള്ള റോഡുകളെല്ലാം തകർന്നിട്ടും അറ്റകുറ്റപ്പണിയില്ല. പലരും മിന്നാമ്പാറ പോലുള്ള സ്ഥലങ്ങളിലേക്ക് പോകുന്നത് ജീവൻ പണയംവെച്ചാണ്. പലതവണ മലയിടിച്ചിൽ നടന്ന സീതാർകുണ്ട് പോലുള്ള ഭാഗത്ത് ആവശ്യമായ റോഡ് സുരക്ഷയില്ല. കണ്ണൊന്നു തെറ്റിയാൽ കൊക്കയിലേക്ക് വീഴാവുന്ന സ്ഥിതിയിലാണ് റോഡുകൾ. കാരപ്പാറ ഭാഗത്തും കാരാശൂരിയിലും റോഡ് നെടുകെ പിളർന്ന സ്ഥിതിയാണ്. സ്ഥലവാസികൾ ചേർന്ന് മണ്ണിട്ട് വിടവ് നികത്തിയാണ് സഞ്ചാരയോഗ്യമാക്കിയത്.
ഷട്ടറിട്ട് ടൂറിസം ഇൻഫർമേഷൻ സെൻറർ
നെല്ലിയാമ്പതിയിൽ എത്തുന്ന സന്ദർശകർക്ക് ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചറിയാൻ നാട്ടുകാരൊഴികെ മാർഗങ്ങളില്ല. കൈകാട്ടിയിൽ 12 വർഷം മുമ്പ് പ്രവർത്തിച്ചിരുന്ന ടൂറിസം ഗൈഡൻസ് സെൻററിന് മാസങ്ങൾക്കകം പൂട്ടുവീണു. ഇതേവരെ തുറക്കാനുള്ള നടപടിയായില്ല. ടൂറിസം പോയൻറുകളിലെത്താൻ സന്ദർശകർ നട്ടംതിരിയേണ്ട സ്ഥിതിയാണ്. സ്ത്രീകളടക്കമുള്ള സഞ്ചാരികൾക്ക് ശുചിമുറി ഉപയോഗിക്കണമെന്ന് തോന്നിയാൽ ആശങ്കയാണ്. പ്രദേശത്ത് നിരവധി പൊതു ശുചിമുറികൾ സ്ഥാപിച്ചിരുന്നുവെങ്കിലും നിലവിൽ നല്ലതായിട്ടൊന്നുമില്ല. അത്യാവശ്യത്തിന് പ്രദേശവാസികളെയോ കാടിനെയോ ആശ്രയിക്കേണ്ട അവസ്ഥ. പുലയമ്പാറ, നൂറടി, സഹകരണ ബാങ്ക് പരിസരം, മണലാരൂ ഫാക്ടറി പരിസരം എന്നിവിടങ്ങളിലെല്ലാം സ്ഥാപിച്ച പൊതു ശുചിമുറികളെല്ലാം അടഞ്ഞുകിടക്കുകയാണ്.
2004ൽ കെ.എ. ചന്ദ്രൻ എം.എൽ.എയുടെ ഫണ്ടുപയോഗിച്ചാണ് പുലയമ്പാറ ജങ്ഷനിൽ മൂത്രപ്പുരയും കക്കൂസും വിശ്രമിക്കാനുള്ള നാലു മുറികളുമടക്കമുള്ള ബഹുനില കെട്ടിടം നിർമിച്ചത്. സ്വകാര്യ വ്യക്തി കരാറിനെടുത്ത് നടത്തിയിരുന്ന കംഫർട്ട് സ്റ്റേഷൻ പരാതിയെ തുടർന്ന് ശുചിത്വ പ്രശ്നം ചൂണ്ടിക്കാട്ടി മാസങ്ങൾക്ക് മുമ്പ് ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. എന്നാൽ, ആരോഗ്യ വകുപ്പ് നിർദേശിച്ച പ്രകാരം സെപ്റ്റിക് ടാങ്കിലെ ചോർച്ച പരിഹരിക്കാത്തതിനാൽ ഫിറ്റ്നസ് ലഭിച്ചില്ല. ഇളവുകൾ പൂർണമാവുേമ്പാൾ നെല്ലിയാമ്പതിയിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് തണുപ്പു നുകരാൻ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കേണ്ടത് സംസ്ഥാനത്തിെൻറ ബാധ്യതയാണ്. വാഗ്ദാനങ്ങൾക്കപ്പുറമുള്ള ഇടപെടലുകളാണ് ആവശ്യം; പ്രകൃതി സംരക്ഷണത്തിൽ കടുകിട വീഴ്ച വരുത്താത്ത വിനോദസഞ്ചാര വികസനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.