നെല്ലിയാമ്പതി: സ്വകാര്യ തോട്ടങ്ങൾ പുറത്ത്, ബഫർ സോണിനെ അതിരാക്കി വനംവകുപ്പ് കള്ളക്കളി
text_fieldsപാലക്കാട്: പറമ്പിക്കുളം കടുവ സേങ്കതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖല (ഇ.എസ്.ഇസെഡ്) ഒരുക്കാൻ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ ഒഴിവാക്കപ്പെട്ട 12 തോട്ടങ്ങൾ സ്വകാര്യവ്യക്തികളുടെ കൈവശം തുടരുന്നത് വനംവകുപ്പുമായുള്ള പാട്ടക്കരാറിെൻറ അടിസ്ഥാനത്തിൽ മാത്രം. ഇതിൽ പത്തെണ്ണം നെല്ലിയാമ്പതി േറഞ്ചിലും രണ്ടെണ്ണം ഷോളയാർ േറഞ്ചിലുമാണ്. നെല്ലിയാമ്പതിയിലെ ആറു തോട്ടങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകൾ ഹൈകോടതിയുടെ പരിഗണനയിലാണ്.
കാരപ്പാറ എ ആൻഡ് ബി, അലക്സാണ്ട്രിയ, രാജാക്കാട്, മങ്കുത്ത്, ബ്രൂക്ലാൻഡ്, ചെറുനെല്ലി എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ടാണ് നിയമനടപടി നടക്കുന്നത്. പാട്ടക്കരാർ ലംഘനത്തെ തുടർന്നാണ് കേസുകൾ കോടതിയിലെത്തിയത്. തൂത്തമ്പാറയടക്കം നെല്ലിയാമ്പതിയിെല ആറ് എസ്റ്റേറ്റുകൾ വനംവകുപ്പ് വർഷങ്ങൾക്കുമുമ്പ് തിരിച്ചെടുത്തതാണ്. പകുതിപ്പാലം, പോത്തുമല എസ്റ്റേറ്റുകൾ കേരള ഫോറസ്റ്റ് െഡവലപ്മെൻറ് കോർപറേഷന് (കെ.എഫ്.ഡി.സി) കീഴിലാണ്. 2016ലെ കരട് വിജ്ഞാപനത്തിൽ നെല്ലിയാമ്പതിയിലെ 24 തോട്ടങ്ങൾ ഉൾപ്പെട്ടിരുന്നു.
പഴയത് പിൻവലിച്ച് 2021 ജനുവരിയിൽ ഇറക്കിയ പുതിയ വിജ്ഞാപനത്തിൽ തോട്ടങ്ങൾ ഏറക്കുറെ പൂർണമായും ഒഴിവാക്കി. പറമ്പിക്കുളം കടുവ സേങ്കതത്തിെൻറ ബഫർ സോണിനെയാണ് നിലവിൽ ഇ.എസ്.ഇസെഡ് ആക്കി മാറ്റിയത്.
കടുവ സേങ്കതത്തിന് ചേർന്ന്, നാലുവശവും വനത്താൽ ചുറ്റപ്പെട്ടാണ് നെല്ലിയാമ്പതിയിലെ േതാട്ടങ്ങൾ സ്ഥിതിെചയ്യുന്നത്. ഇവയെല്ലാം 1980െല കേന്ദ്ര വനസംരക്ഷണ നിയമം അനുസരിച്ച് റിസർവ് വനത്തിെൻറ പദവിയുള്ളതാണ്. അതി പരിസ്ഥിതി പ്രാധാന്യമുള്ള ഇൗ തോട്ടങ്ങൾ ഇ.എസ്.ഇസെഡിൽനിന്ന് ഒഴിവാക്കപ്പെട്ടത് സംബന്ധിച്ച് വനംവകുപ്പിന് വ്യക്തമായ മറുപടിയില്ല.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് അതിരുകൾ തീരുമാനിച്ചതെന്നാണ് അധികൃതർ പറയുന്നത്. രാഷ്ട്രീയ, ഉദ്യോഗസ്ഥതല ഒത്തുകളിയുടെ ഫലമാണ് രൂപരേഖയിൽ മാറ്റംവരുത്തിയുള്ള പുതിയ വിജ്ഞാപനമെന്നാണ് സൂചന. ഇ.എസ്.ഇസെഡിെൻറ പരിധിയിൽപെട്ടാൽ ടൂറിസത്തിനും മരംമുറിക്കും ഉൾപ്പെടെ നിയന്ത്രണം വരും. സ്വാധീനത്തിലൂടെ അതിൽനിന്ന് പുറത്തുകടന്ന്, അനിയന്ത്രിത ടൂറിസം വികസനവും അതിലൂടെ വനമേഖലയുടെ ചൂഷണവും ലക്ഷ്യംവെച്ചാണ് തോട്ടം ഉടമകളുടെ നീക്കമെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.