നെല്ലിയാമ്പതി സീതാർകുണ്ട് വ്യൂ പോയൻറ്: കൂടുതൽ നിയന്ത്രണങ്ങളുമായി പൊലീസ്
text_fieldsനെല്ലിയാമ്പതി (പാലക്കാട്): കഴിഞ്ഞ ദിവസം രണ്ട് യുവാക്കൾ കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായ സീതാർകുണ്ട് വ്യൂ പോയൻറിൽ പാടഗിരി പൊലീസിെൻറ നേതൃത്വത്തിൽ സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
അപകടകരമായ പ്രദേശങ്ങളിലേക്ക് സന്ദർശകരെ കടത്തിവിടുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഇതിനായി അവിടെ സൂചനാ ബോർഡും ബാരിക്കേഡും സ്ഥാപിച്ചിട്ടുണ്ട്.
സന്ദർശകർക്ക് എത്താമെങ്കിലും നെല്ലിമരത്തിനടുത്തുള്ള അപകടകരമായ ഭാഗങ്ങളിലേക്ക് മാത്രമാണ് നിയന്ത്രണ മെന്ന് പാടഗിരി പൊലീസ് പറഞ്ഞു. അപകടങ്ങൾ തുടർക്കഥയാവുന്ന നെല്ലിയാമ്പതിയിൽ സന്ദർശകർക്ക് സുരക്ഷിതത്വം എന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.