നെന്മാറ-വല്ലങ്ങി വേല; മൂന്നുദിവസം ഗതാഗത നിയന്ത്രണം
text_fieldsനെന്മാറ: ചൊവ്വാഴ്ച നടക്കുന്ന നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ 10 വരെ തൃശൂർ, ഗോവിന്ദാപുരം ഭാഗങ്ങളിൽനിന്ന് വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ വടക്കഞ്ചേരിയിൽനിന്ന് ആലത്തൂർ, തൃപ്പാളൂർ, കുനിശ്ശേരി, കൊടുവായൂർ, പുതുനഗരം, തത്തമംഗലം, വഴിയും തിരിച്ചും അതേ ദിശയിൽ പോകണം.
ചൊവ്വാഴ്ച വേല ദിവസം രാവിലെ 10 മുതൽ വടക്കഞ്ചേരി ഭാഗത്തുനിന്ന് റൂട്ട് ബസ്സുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും അയിനംപാടത്ത് ഡി.എഫ്.ഒ ഓഫിസിന് മുമ്പിൽ വന്ന് മേലർകോട്, തൃപ്പാളൂർ വഴിയും പോകണം. സന്ദർശകരുടെ വാഹനങ്ങൾ ഡി.എഫ്.ഒ ഓഫിസ് ജങ്ഷനിൽ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തണം.
റൂട്ട് ബസ്സുകൾ നെന്മാറ കോളേജിന് സമീപത്തുള്ള താത്കാലിക സ്റ്റാൻറിൽ വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകണം. ഗോവിന്ദാപുരം ഭാഗത്ത് നിന്നും റൂട്ട് ബസ്സുകൾ ഒഴികെയുളള മറ്റെല്ലാ വാഹനങ്ങളും മീനാക്ഷിപുരം ചെക്ക് പോസ്റ്റ് വഴി തിരിഞ്ഞ് പാലക്കാട് ഭാഗത്തേക്ക് പോവണം. കൊല്ലംകോട്, കൊടുവായൂർ ഭാഗത്തുനിന്നുള്ള ബസ്സുകൾ വിത്തനശ്ശേരി വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകണം.
കുനിശ്ശേരി വഴി നെന്മാറയിലേക്ക് വരുന്ന റൂട്ട് ബസുകൾ കിളിയല്ലൂർ ജംഗ്ഷനിൽ വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകണം. പോത്തുണ്ടി, ചാത്തമംഗലം ഭാഗങ്ങളിൽ നിന്നും നെന്മാറയിലേക്ക് വരുന്ന ബസുകൾ അളുവശ്ശേരിയിൽ വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകണം. അയിലൂർ, അടിപ്പെരണ്ട ഭാഗങ്ങളിൽ നിന്നും നെന്മാറയിലേക്ക് വരുന്ന ബസുകൾ കണിമംഗലത്ത് വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകണം.
ആണ്ടിവേലയും താലപ്പൊലിയും പ്രദർശനവും ഇന്ന്
നെന്മാറ: നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി നെന്മാറ ദേശത്തിന്റെ ആണ്ടിവേലയും വല്ലങ്ങി ദേശത്തിന്റെ താലപ്പൊലിയും തിങ്കളാഴ്ച ആഘോഷിക്കും. ഞായറാഴ്ച വൈകീട്ട് നെന്മാറ ദേശത്ത് കരിവേല ആഘോഷിച്ചിരുന്നു.
ഇരു ദേശങ്ങളിലും ബഹുനില അലങ്കാര ആനപ്പന്തലുകളുടെ ദീപാലങ്കാര പ്രദർശനവും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉണ്ടാകും. ഇരു ദേശങ്ങളുടെയും ആനച്ചമയ പ്രദർശനവും തിങ്കളാഴ്ച നടക്കും നെമ്മാറ ദേശം നെന്മാറയിലെ വെൽഫെയർ ട്രസ്റ്റ് ഹാളിലും വല്ലങ്ങി ദേശം ശിവക്ഷേത്രം കല്യാണമണ്ഡപത്തിലാണ് പ്രദർശനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.