പുതിയ ന്യൂനമർദം; മലയോര മേഖലയിൽ ഒറ്റപ്പെട്ട ഇടിയോടെ മഴക്ക് സാധ്യത
text_fieldsപാലക്കാട്: തിങ്കളാഴ്ച ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച വരെ മലയോര മേഖലയിൽ ഒറ്റപ്പെട്ട ഇടിയോടു കൂടി മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ആഗസ്റ്റിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമർദമാണിത്. ആഗസ്റ്റ് നാലിന് ആയിരുന്നു ഈ മാസത്തെ ആദ്യ ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടത്. തുടർന്ന് ആഗസ്റ്റ് ഒമ്പതിനും 13നും 19നും ന്യൂനമർദങ്ങൾ രൂപപ്പെട്ടു.
തുടർച്ചയായി ന്യൂനമർദങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഇത്തവണ ഇതുവരെ ഒന്നും ശക്തമായില്ല. മാത്രമല്ല ഏതാനും ദിവസങ്ങൾ മാത്രമേ ന്യൂനമർദം നീണ്ടുനിന്നത് എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ രേഖകളനുസരിച്ച് ചരിത്രത്തിൽ മൂന്ന് തവണ മാത്രമാണ് രാജ്യത്ത് കാലവർഷ കാലത്ത് ഒരു മൺസൂൺ തീവ്ര ന്യൂനമർദം പോലും രൂപപ്പെടാതിരുന്നത്.
2002ലും 2010ലും 2012ലുമായിരുന്നു ഈ അപൂർവത. ഒൗദ്യോഗികമായി കാലവർഷം അവസാനിക്കാൻ ഇനിയും 38 ദിവസങ്ങൾ ബാക്കിയുണ്ട്. ഇൗ ദിവസങ്ങൾ തീവ്ര ന്യൂനമർദങ്ങളുണ്ടാവാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല.
സെപ്റ്റംബർ ആദ്യവാരത്തോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം 'മാധ്യമ'ത്തോട് പറഞ്ഞു.
കാലവർഷ അനുകൂല പ്രതിഭാസങ്ങളായ മാഡൻ ജൂലിയൻ ഓസിലെഷൻ, മൺസൂൺ ഇൻട്രാ സീസണൽ ഓസിലെഷൻ എന്നിവ സെപ്റ്റംബർ ആദ്യ ആഴ്ചയിൽ സജീവമാകുമെന്നാണ് കരുതുന്നെതന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ ആറ് ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. പാലക്കാട് ശരാശരി 1300 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ പെയ്തത് 1251 മില്ലിമീറ്റർ മാത്രമാണ്. നാല് ശതമാനമാണ് കുറവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.