ഗ്രീൻഫീൽഡ് പാത; തേയ്മാന ചെലവ് ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി
text_fieldsകല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് ഏറ്റെടുക്കുന്ന സ്ഥലങ്ങൾക്കും നിർമിതികൾക്കും തേയ്മാന ചെലവ് ഒഴിവാക്കി നഷ്ടപരിഹാരതുക നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി.
പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ഡൽഹിയിൽ കേന്ദ്രമന്ത്രിയുടെ ചേംബറിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. ഗ്രീൻഫീൽഡ് പാതക്ക് സ്ഥലവും കെട്ടിടങ്ങളും നഷ്ടമാവുന്നവർക്ക് ദേശീയപാത 66 സ്ഥലം ഏറ്റെടുപ്പ് നിയമപ്രകാരം തേയ്മാന ചെലവ് ഒഴിവാക്കി മൂല്യനിർണയം നടത്തി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ ദേശീയപാത അതോറിറ്റിക്ക് അയച്ച കത്ത് രണ്ടാഴ്ച മുമ്പ് തിരിച്ചയച്ചിരുന്നു. കൂടുതൽ വിശദാംശങ്ങളോടെ സംസ്ഥാന സർക്കാർ ഇതേ ആവശ്യം ഉന്നയിച്ച് കത്തയച്ചാൽ നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കുമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. നേരത്തെ നിവേദനം നൽകിയ സംഘത്തിന് പ്രത്യേക മറുപടി നൽകിയിരുന്നില്ല. 2013ലെ ദേശീയപാത നിയമപ്രകാരം തുച്ചമായ നഷ്ടപരിഹാരം മാത്രമേ ലഭിക്കൂവെന്നും ഈ തുക ഗ്രീൻഫീൽഡിന്റെ ഉൾനാടൻ ഗ്രാമീണമേഖലയിലുള്ള ഇരകളുടെ പുനരധിവാസം സാധ്യമല്ലെന്നും കേന്ദ്രമന്ത്രിയെ സംഘം ബോധിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിലാണ് പ്രശ്നം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്.
നിവേദക സംഘത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ഗ്രീൻഫീൽഡ് കോഓഡിനേഷൻ കമ്മിറ്റി സംസ്ഥാന ട്രഷറർ ഷാജഹാൻ കാപ്പിൽ, വൈസ് ചെയർമാൻ വാസു മാസ്റ്റർ മലപ്പുറം, ടി. ദിവാകരൻ പാലക്കാട്, ഷാജി മുണ്ടൂർ, ഹരിദാസ് കല്ലടിക്കോട്, ഇപ്പു കോട്ടോപ്പാടം എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.