തുടർപഠനത്തിന് സൗകര്യമില്ല; തമിഴ് ഭാഷ ന്യൂനപക്ഷ വിദ്യാർഥികൾ പ്രതിസന്ധിയിൽ
text_fieldsപാലക്കാട്: പാലക്കാടിന്റെ കിഴക്കൻ മേഖല പഞ്ചായത്തുകളിലെ വിദ്യാർഥികൾക്ക് തമിഴിൽ പഠിക്കാൻ അവസരമില്ല. പത്താം ക്ലാസ് വരെ തമിഴ് മീഡിയത്തിൽ പഠിച്ച വിദ്യാർഥികൾ ഹയർ സെക്കൻഡറിയിലേക്ക് വരുമ്പോൾ ഇംഗ്ലീഷ് പഠനമാധ്യമമായി വരുന്നതാണ് പ്രധാന ഭീഷണി. ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ 255 കുട്ടികളിൽ 208 പേരും പരാജയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. മാർക്ക് കുറവാകുന്നത് കാരണം പല വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് പ്രവേശനം ലഭിക്കുന്നില്ല.
ഹൈകോടതിയെ സമീപിക്കും
പാലക്കാട്: വിദ്യാർഥികൾക്ക് തമിഴിൽ പഠിക്കാൻ അവസരം ലഭിക്കാത്ത വിഷയത്തിൽ ഹൈകോടതിയെ സമീപിക്കുമെന്ന് എസ്.ഡി.പി.ഐ ചിറ്റൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തമിഴ് മീഡിയത്തിൽ പഠിച്ച് ഹയർ സെക്കൻഡറിയിൽ എത്തുന്ന വിദ്യാർഥികൾക്ക് പുസ്തകങ്ങളും ചോദ്യപേപ്പറുകളും തമിഴ് ഭാഷയിൽ ലഭിക്കണമെന്ന് സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ ചിറ്റൂർ മണ്ഡലം സെക്രട്ടറി രാജൻ പുലിക്കോട്, പ്രസിഡന്റ് മുഹമ്മദ് കാസിം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.