നബാർഡ് ഫണ്ട് കിട്ടിയില്ല: കോട്ടായി പി.എച്ച്.സി കെട്ടിട നിർമാണം അനിശ്ചിതത്വത്തിൽ
text_fieldsകോട്ടായി: എം.എൽ.എ ഫണ്ടിൽനിന്ന് 60 ലക്ഷം ഉപയോഗിച്ച് പണി തുടങ്ങിയ കോട്ടായി പി.എച്ച്.സി കെട്ടിട നിർമാണം അനിശ്ചിതത്വത്തിൽ. നബാർഡിന്‍റെ ധനസഹായം വൈകുന്നതാണ് കാരണം. 10 കോടി സഹായം ചോദിച്ച് നബാർഡിലേക്ക് അപേക്ഷ നൽകിയിട്ട് മാസങ്ങളായിട്ടും ഫണ്ട് അനുവദിക്കാത്തതാണ് തിരിച്ചടിയായത്. പണി നിർത്തിവെച്ച് മാസങ്ങൾ പിന്നിട്ടിട്ടും സഹായം ലഭിക്കുന്ന സൂചനയൊന്നും കാണുന്നില്ല. പ്രതിദിനം ഇരുനൂറിലേറെ രോഗികൾ ചികിത്സ തേടി എത്തുന്ന കോട്ടായി സർക്കാർ ആശുപത്രിയിൽ നിലവിലെ രോഗികൾക്കും ജീവനക്കാർക്കും സ്ഥലപരിമിതിയാൽ ദുരിതത്തിലാണ്. മഴക്കാലമായാൽ ദുരിതം ഇരട്ടിയാകും. അതിനും പുറമെ ആശുപത്രിയുടെ പ്രവേശന കവാടം പുതിയ കെട്ടിട നിർമാണത്തിന് അടച്ചിട്ടിരിക്കുകയാണ്. പകരം ചുറ്റുമതിലിന്‍റെ ഒരുഭാഗം പൊളിച്ചിട്ടതിനാൽ ആശുപത്രി കോമ്പൗണ്ടിലേക്ക് ആർക്കും പ്രവേശിക്കാവുന്ന സ്ഥിതിയാണ്. പുതിയ കെട്ടിടം പൂർത്തിയായാലേ ദുരിതത്തിന് അറുതിയാകൂ. പക്ഷേ കെട്ടിടംപണി എന്ന് പൂർത്തിയാകുമെന്ന് ആർക്കും തിട്ടമില്ല. അതേസമയം, പഴയ കെട്ടിടം അതേപടി നിലനിർത്തി ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നതെന്നും അതിനാൽ സ്ഥലപരിമിതിക്ക് പുതിയ കെട്ടിട നിർമാണവുമായി ബന്ധമില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് എ. സതീഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.