പാസഞ്ചർ ട്രെയിനുകളില്ല; പടിഞ്ഞാറൻ മേഖലയിൽ യാത്രാദുരിതം
text_fieldsപാലക്കാട്: പാലക്കാട്ടുനിന്ന് ഷൊർണൂർ, തൃശൂർ എന്നിവിടങ്ങളിലേക്ക് വൈകീട്ട് പാസഞ്ചർ ട്രെയിനുകളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വൈകീട്ട് 5.55ന് പാലക്കാട് എത്തുന്ന കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ കഴിഞ്ഞാൽ രാത്രി 10.55ന് പാലക്കാട് എത്തുന്ന ചെന്നൈ-മാംഗ്ലൂർ എക്സ്പ്രസാണ് യാത്രക്കാർക്ക് ഏക ആശ്രയം. വൈകീട്ട് 4.05ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് കഴിഞ്ഞാൽ രാത്രി ഒമ്പതിന് പുറപ്പിടുന്ന അമൃത എക്സ്പ്രസ് മാത്രമാണ് തൃശൂരിലേക്കുള്ള യാത്രക്കാർക്ക് ഏക ആശ്രയം.
വൈകീട്ട് പാലക്കാട്ടുനിന്ന് ഷൊർണൂർ, തൃശൂർ എന്നിവിടങ്ങളിലേക്ക് പാസഞ്ചർ വേണമെന്ന യാത്രക്കാരുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഡിവിഷൻ ആസ്ഥാനം പാലക്കാട് പ്രവർത്തിച്ചിട്ടും ഇവിടെ നിന്ന് വൈകീട്ട് പടിഞ്ഞാറൻ മേഖലകളിലേക്ക് ട്രെയിനുകളില്ലാത്തതിനാൽ നിരവധി യാത്രക്കാരാണ് വലയുന്നത്.
കഞ്ചിക്കോട്, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ എന്നിവിടങ്ങളിലെ വ്യാവസായിക മേഖലയിൽ പണിയെടുക്കുന്നവർക്കും മറ്റു ചെറുകിട കച്ചവടകാർക്കും യാത്രദുരിതം ഒഴിവാക്കാൻ വൈകീട്ട് ട്രെയിൻ ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ റെയിൽവേക്ക് നൽകിയിട്ടും അധികൃതർ അവഗണിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.