ഓടനൂർ പതിപ്പാലം വീണ്ടും വെള്ളത്തിൽ
text_fieldsപറളി-ഓടനൂർ പതിപ്പാലത്തിൽ വെള്ളം കയറിയ നിലയിൽ
പറളി: കനത്ത മഴയിൽ കിഴക്കൻ മേഖലകളിലും തമിഴ്നാട്ടിലും ഡാമുകളുടെ ഷട്ടർ തുറന്നതോടെ കണ്ണാടിപ്പുഴ കരകവിഞ്ഞ് പറളി ഓടനൂർ പതിപ്പാലം അഞ്ചാം തവണയും വെള്ളത്തിൽ മുങ്ങിയത് വിദ്യാർഥികളെയും തൊഴിലാളികളെയും അക്ഷരാർഥത്തിൽ ദുരിതത്തിലാക്കി.
പരീക്ഷക്കാലമായതിനാൽ പറളി ഹയർ സെക്കൻഡറി സ്കൂളിലേക്കും മറ്റു സ്കൂളുകളിലേക്കും കോളജുകളിലേക്കും എത്തേണ്ട ഓടനൂർ, നടുവശ്ശേരി, ചേങ്ങോട്, വലിയപറമ്പ്, പാലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ വിദ്യാർഥികൾ 200ഉം 300ഉം രൂപ ഓട്ടോ വാടക നൽകി പൂടൂർ അഞ്ചാംമൈൽ വഴി ചുറ്റിവളഞ്ഞാണ് പറളിയിലെത്തിയത്.
പാലത്തിൽ ചണ്ടി അടിഞ്ഞുകൂടിയതാണ് വെള്ളം ഉയരാൻ കാരണം. മഴക്കാലം തുടങ്ങിയ ശേഷം അഞ്ചാം തവണയാണ് പാലം വെള്ളത്തിൽ മുങ്ങുന്നത്. വഴി അടഞ്ഞതോടെ പണിക്ക് പോകുന്ന തൊഴിലാളികളും വട്ടം കറങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.