അകലം പാലിച്ചോണം
text_fieldsപാലക്കാട്: കോവിഡ് വെല്ലുവിളികളിൽ നിർജീവമായ വിപണി ഓണം അടുത്തതോടെ ഉണർന്നു. തുണിക്കടകളിലും സ്വർണക്കടകളിലും ഗൃഹോപകരണ വിപണിയിലുമൊക്കെ വെള്ളിയാഴ്ച ഉണർവ് പ്രകടമായി.
കരുത്തനായി നേന്ത്രക്കായ
ഓണത്തിന് തൂശനിലയിൽ ഒഴിവാക്കാൻ കഴിയാത്തതാണ് നേന്ത്രക്കായ വിഭവങ്ങൾ. ഒാണദിനങ്ങളിൽ നേന്ത്രക്കായ വില അനുദിനം ഉയരുന്ന കാഴ്ചയാണ് വിപണിയിൽ. കഴിഞ്ഞയാഴ്ച വരെ 40 രൂപക്ക് വിറ്റിരുന്ന നേന്ത്രക്കായയുടെ വില 60 രൂപയായി ഉയർന്നു. വയനാട്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് കായ വരുന്നില്ലെന്ന്് വ്യാപാരികൾ പറഞ്ഞു. നാടൻകായയാണ് മാർക്കറ്റിൽ ലഭിക്കുന്നത്. കായ വറുത്തതിനും, ശർക്കര വരട്ടിയ്ക്കും വില കൂടി. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 100 മുതൽ 140 രൂപയായിരുന്ന വില. എന്നാൽ ഇപ്പോൾ 180 മുതൽ 200 വരെ ഉയർന്നു. മിക്ക പച്ചക്കറികളുടെയും വില ഉയർന്നിട്ടുണ്ട്.
നേന്ത്രപ്പഴം വിപണി സജീവം
ആനക്കര: ഓണക്കാലത്ത് പ്രധാനമായ നേന്ത്രപ്പഴം വിപണനം തകൃതിയായി. നാടന്കായകള്ക്ക് ക്ഷാമമുെണ്ടങ്കിലും വിലക്കുറവും സുലഭവുമാണെന്നതിനാല് വരവ് കായകളാണ് മുമ്പന്തിയിലുള്ളത്.
നാടന്‍ കഴിഞ്ഞദിവസം 70 രൂപയോളം എത്തിയിരുന്നു. എന്നാല്‍ അഴകൊത്തകുലക്ക് തണ്ടും വാലും കൂടുതല്‍ ആെണന്നതിനാല് ഒരുകിലോ തണ്ട് കിഴിവ് ഉണ്ടായാല്‍പോലും പൊതുജനത്തിന് നഷ്ടമാണ്.
സഹകരണബാങ്ക്, മറ്റുസ്ഥാപനങ്ങളും 50 രൂപക്കാണ് നല്‍കുന്നത്. എന്നാല്‍ തണ്ട് കിഴിവില്ലെന്നതിനാല് മാര്‍ക്കറ്റ് വിലയോട് സാമ്യതയുണ്ടാവും. അതിനാല്‍ വരവ് കായക്ക് തന്നെയാണ് ആവശ്യക്കാരുള്ളത്.
ലീഗൽ മെട്രോളജിയുടെ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി
പാലക്കാട്: ഓണത്തോടനുബന്ധിച്ച് വിപണയിലെ ചൂഷണങ്ങൾ തടയാനും, ഉപഭോക്താക്കളുടെ പരാതിയിൽ ഉടൻ നടപടി സ്വീകരിക്കാനും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. സെപ്റ്റംബർ രണ്ട് വരെ കൺട്രോൾ റൂം പ്രവർത്തിക്കും. അളവ് തൂക്കം സംബന്ധിച്ചുള്ള വെട്ടിപ്പ്, അമിത വില ഈടാക്കൽ തുടങ്ങിയവയ്ക്ക് ഉപഭോക്താക്കൾക്ക് പരാതി പ്പെടാം. 0491 2505268 (കൺട്രോൾ റൂം), 8281698085 (ഡെപ്യൂട്ടി കൺട്രോളർ), 8281698092 (ഡെപ്യൂട്ടി കൺട്രോളർ ഫ്ലയിങ്ങ് സ്ക്വാഡ്)
ഡൽഹിയിലെ ഒാണത്തിന് ഷൊർണൂരിൽനിന്ന്പച്ചക്കറി
ഷൊർണൂർ: ഡൽഹിയിലെ മലയാളികൾക്ക് ഓണമാഘോഷിക്കാനുള്ള പച്ചക്കറികൾ ഷൊർണൂരിൽ നിന്നും കയറ്റിപ്പോയി. നാല് ടൺ പച്ചക്കറികളാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ എത്തിച്ചത്. രണ്ട് മാസം മുമ്പ് പ്രത്യേക ചരക്ക് ട്രെയിൻ ആരംഭിച്ചശേഷം ആദ്യമായാണ് ഇത്രയധികം പച്ചക്കറികൾ കയറ്റിപ്പോകുന്നത്.
പൂക്കളുടെ വിൽപന ഇടിഞ്ഞു
കൊല്ലങ്കോട്: കോവിഡ് കാലത്തെ ഓണം അടുത്തതോടുകൂടി പൂക്കളുടെ വിൽപന കുത്തനെ കുറഞ്ഞു. വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും പൂക്കള മത്സരങ്ങൾ ഇല്ലാതായതാണ് വിൽപനക്ക് ഇടിവുണ്ടായത്. പൂക്കളുടെ വില കഴിഞ്ഞ വർഷത്തേക്കാൾ 30 മുതൽ 35 ശതമാനം വരെ കുറഞ്ഞെങ്കിലും പൂക്കൾ വാങ്ങാനെത്തുന്നവർ വിരളമാണെന്ന് കൊല്ലങ്കോട് ടൗണിൽ പാരമ്പര്യമായി പൂക്കച്ചവടം നടത്തുന്ന വിജയൻ, ചിദംബരം എന്നിവർ പറയുന്നു.
തമിഴ്നാട്ടിലെ കോയമ്പത്തൂർ, നീലഗിരി, ധർമപുരി, മധുര തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് കൊല്ലങ്കോട്, നെന്മാറ, തൃശൂർ, പാലക്കാട് പ്രദേശങ്ങളിലേക്ക് പൂക്കൾ പ്രധാനമായും എത്തുന്നത്. കർഷകരിൽ നിന്നും നേരിട്ട് എടുക്കുന്ന ഏജൻറുമാർ പ്രാദേശിക തലത്തിലുള്ള കച്ചവടക്കാർക്ക് വിതരണം ചെയ്യുകയാണ് പതിവ്. ഏജൻറുമാരോടൊപ്പം തമിഴ്നാട്ടിലെ പുഷ്പ കർഷകരും അതിർത്തി കടന്ന് പൂവിതരണം നടത്തുന്നുണ്ട്.
ഓണച്ചന്ത
കൂറ്റനാട്: നാഗലശ്ശേരി സർവിസ് സഹകരണ ബാങ്കിെൻറ നേതൃത്വത്തില്‍ പെരിങ്ങോട്ടെ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡൻറ് എം. രജിഷയും കൂറ്റനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ഐദ്രുവും ഉദ്ഘാടനം ചെയ്തു. മലബാര്‍ മില്‍മ ഡറക്ടര്‍ വി.വി. ബാലചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. മനോഹരന് എന്നിവര്‍ സംസാരിച്ചു.
ആനക്കര: ആനക്കര സർവിസ് സഹകരണ ബാങ്ക് നേതൃത്വത്തില്‍ നടക്കുന്ന ഓണച്ചന്ത സി.പി.എം ഏരിയ സെക്രട്ടറി പി.എന്‍. മോഹനന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് പി.പി. ഹമീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. വേണുഗോപാലന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.കെ. ബാലചന്ദ്രന്, എന്‍.കെ. രാമദാസ്, പി.വി. സേതുമാധവന്, ടി.എം. ഹമീദ്, റസാഖ് എന്നിവര്‍ സംസാരിച്ചു.
ആനക്കര: കപ്പൂര്‍ കൃഷിഭവന് കീഴില്‍ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡൻറ് സിന്ധു മാവറ ഉദ്ഘാടനം ചെയ്തു. അലി കുമരനല്ലൂര്‍, ടി.വി. അമീന്, കെ. നൂറുല്‍ അമീന്, പി. ശിവന്, പി.ജി. വിമല്‍, വി.യു. സുജിത, പഞ്ചായത്ത് സെക്രട്ടറി എഫ്. സലീനമോള്, കൃഷി അസിസ്റ്റൻറ് പ്രവീണ്‍, റമീസ് കണിക്കരത്ത്, എ. നാരായണന് തുടങ്ങിയവര്‍ പെങ്കടുത്തു.
കോട്ടായി: സർവീസ് സഹകരണ ബാങ്കിെൻറ നേതൃത്വത്തിൽ ബാങ്ക് ഹാളിൽ ഓണച്ചന്ത പ്രവർത്തനം തുടങ്ങി. കോട്ടായി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി വിജയൻ മoത്തിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എം. അബ്ബാസ് സ്വാഗതവും മാധവൻ നന്ദിയും പറഞ്ഞു.
ഓണക്കോടി നൽകി
ചിറ്റൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടിത്താവളം യൂനിറ്റ് പാലിയേറ്റീവ് കെയർ രോഗികളായ 40-ഒാളം പേർക്ക് ഓണക്കോടി നൽകി. യൂനിറ്റ് ജനറൽ സെക്രട്ടറി കെ.കെ. ഷെരീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി. മണി, ജില്ല സെക്രട്ടറി ജയകുമാർ, രക്ഷാധികാരി രാജ്സുരേഷ്, നഴ്സ് അംബിക, ട്രഷറർ ദേവദാസ് എന്നിവർ സംസാരിച്ചു. ബാബു, ചെന്താമരാക്ഷൻ, ഹക്കിം പെരുമാട്ടി, പ്രദീപ്, കലാധരൻ ഗ്രീജിത്ത്, ഗിരീഷ് എന്നിവർ പങ്കെടുത്തു.
ഓണസദസ്സ്
കൂറ്റനാട്: കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ചാലിശ്ശേരി മുക്കിലപ്പീടികയിൽ ഓണസദസ്സ് നടത്തി. മികച്ച വിദ്യാർഥികളെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെയും അനുമോദിച്ചു. ഓണക്കോടി വിതരണവും നടന്നു. വി.ടി. ബൽറാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. ബാബു നാസർ അധ്യക്ഷത വഹിച്ചു. ടി.കെ. സുനിൽ കുമാർ, ടി.എം. നാസർ, കെ. ഇജാസ്, ടി.പി. പ്രബിൻ, പി.എ. ബഷീർ, പി.എം. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.