നാടെങ്ങും ആഘോഷത്തിന്റെ പൊൻതിരുവോണം
text_fieldsകൊല്ലങ്കോട്: ഗ്രാമങ്ങളിലെങ്ങും ഓണാഘോഷ ലഹരി. കൊല്ലങ്കോട്, കൊടുവായൂർ, എലവഞ്ചേരി, പല്ലശ്ശന, മുതലമട, പുതുനഗരം, വടവന്നൂർ, പെരുവെമ്പ് പഞ്ചായത്തുകളിൽ മുന്നൂറിലധികം ചെറുതും വലുതുമായ കൂട്ടായ്മകൾ ആഘോഷത്തിരക്കിലാണ്. വിദ്യാർഥികൾ, യുവാക്കൾ, അയൽക്കൂട്ടങ്ങൾ, ക്ലബുകൾ, ദേശങ്ങൾ, ക്ഷേത്ര കമ്മിറ്റികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയാണ് നേതൃത്വം നൽകുന്നത്. 60 കഴിഞ്ഞവർ വരെ മത്സരങ്ങളിൽ പങ്കാളികളാകുന്നതിനാൽ ഗ്രാമങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ഓണമത്സരത്തിമിർപ്പിലാക്കും.
മുണ്ടൂർ: ഹൈസ്കൂളിലെ 1992 എസ്.എസ്.എൽ.സി പൂർവ വിദ്യാർഥികൾ ‘സൗഹൃദം 92’ ഓണാഘോഷം സംഘടിപ്പിച്ചു. കലാകായിക മത്സരങ്ങളും ഓണക്കളികളും സംഘടിപ്പിച്ചു. ബൈദ്യുതി ബോർഡ് എ.ഇ.കെ. പ്രസാദ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കെ.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷൻ, തരുൺ, ടി.എ. അഫ്സൽ, കെ. പ്രശാന്ത്, കാജാ സുലൈമാൻ, നിസാമുദ്ദീൻ, ഗിരിജ, ബിന്ദു, അബ്ദുൽ കബീർ എന്നിവർ സംസാരിച്ചു.
ആലത്തൂർ: എരിമയൂര്‍ മന്ദത്തു ഭഗവതി വേട്ടക്കരുമന്‍ ക്ഷേത്രത്തിൽ ഉത്രാടം നാളില്‍ തൃപ്പുത്തരി ആഘോഷിച്ചു. പ്രത്യേകം കൃഷിയിറക്കി വിളവെടുപ്പ് നടത്തിയ പുതിയ നെല്ലിന്റെ അരി കൊണ്ട് പുത്തരിപ്പായസവും നിവേദ്യവും തയാറാക്കി ദേവി ദേവൻമാർക്ക് നിവേദിക്കുന്നതാണ് ചടങ്ങ്. മേല്‍ശാന്തി ശ്രീഹരി നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ രാവിലെയാണ് ചടങ്ങ് നടന്നത്.
അലനല്ലൂർ: അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും സംയുക്ത സംഘടനയായ എഫ്.എസ്.ഇ.ടി.ഒ അലനല്ലൂർ പഞ്ചായത്ത് കമ്മിറ്റി ഓണാഘോഷ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗവും കെ.എസ്.ടി.എ ജില്ല പ്രവർത്തക സമിതി അംഗവുമായ പി.എം. മധു ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി അംഗം അനിത കുമാരി അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി സംസ്ഥാന നാടക രചന ജേതാവ് കിടത്ത് ഫിറോസിനെ ആദരിച്ചു. മുഹമ്മദ് റഷീദ്, യൂസഫ് പുല്ലിക്കുന്നൻ, എ. രാമകൃഷ്ണൻ, സി. ഉണ്ണികൃഷ്ണൻ, ടി.പി. സഷീർ, കെ. അനിൽ കുമാർ, പി. ഗോപാലകൃഷ്ണൻ, സി.ടി. മുരളീധരൻ, കെ. രവികുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
പത്തിരിപ്പാല: കരുവടതൊടി റസിഡന്റ്സ് അസോസിയേഷനും സൗഹൃദവേദി പത്തിരിപ്പാല യൂനിറ്റും സംയുക്തമായി ഓണം ആഘോഷിച്ചു. വെൽഫയർ പാർട്ടി ജില്ല കമ്മിറ്റി അംഗം കെ.പി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. എ.എച്ച്. സെയ്തലവി അധ്യക്ഷത വഹിച്ചു. ശിവദാസൻ, കെ.ടി. മമ്മു, സി. വേലായുധൻ, ഷുക്കൂർ പത്തിരിപ്പാല, ഫൗസിയ, ഷൈലജ, ഫാരിഷ, ജയശ്രീ, ഓമന, സി. ശിവദാസ് എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങൾ നടന്നു. കെ.പി. ചാമുണ്ണി സമ്മാന വിതരണം നടത്തി.
മണ്ണൂർ: കൊട്ടക്കുന്ന് ക്രേസി ഫ്രണ്ട്സ് ആർട്സ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണം ആഘോഷിച്ചു. ചടങ്ങിൽ 40ഓളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എസ്. ഷമീർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സുനിത, പി. വിപിൻകുമാർ, സുനീർ, ഷബീറലി, കെ.എം. ആരിഫ്, ഫൈസൽ, കെ. സൈഫുദ്ദീൻ, എൻ.വി. മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ മത്സരങ്ങളും നടന്നു.
ആലത്തൂർ: കുനിശ്ശേരി എസ്.ആർ.യു.പി സ്കൂളിൽ ഓണാഘോഷം നടത്തി. മാനേജർ മുരളി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ലിസി, പി.ടി.എ പ്രസിഡന്റ് സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. പാലിയേറ്റിവ് കെയറിന് കീഴിലുള്ള കിടപ്പുരോഗികൾക്ക് ഓണക്കോടിയും സദ്യയും നൽകി. വിവിധ മത്സരങ്ങൾ നടത്തി.
ഒറ്റപ്പാലം: മീറ്റ്ന സുബ്രഹ്മണ്യ ക്ഷേത്രം റോഡ് റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം സാഹിത്യകാരൻ കെ.ആർ. ചെത്തല്ലൂർ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾ നടന്നു. പ്രായഭേദമില്ലാതെയായിരുന്നു പങ്കാളിത്തം. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസിഡൻറ് വി. ഭരതൻ അധ്യക്ഷത വഹിച്ചു. കെ. രാമകൃഷ്ണൻ, കെ. രാമൻ നായർ, കെ. ഭഗീരഥൻ എന്നിവർ സംസാരിച്ചു. വി. രമയുടെ പ്രാർഥന ഗീതത്തോടേയായിരുന്നു തുടക്കം. കെ.എ. മധു സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ഓണസദ്യയും ഒരുക്കിയിരുന്നു.
അലനല്ലൂർ: അലനല്ലൂർ ജനകീയ ഓണാഘോഷ സമിതി ആഭിമുഖ്യത്തിൽ പ്രാദേശിക കാലാകാരന്മാരെയും കായികതാരങ്ങളെയും ഉൾപ്പെടുത്തി ഓണം ആഘോഷിച്ചു. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചെയർമാൻ യൂസുഫ് പാക്കത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫിറോസ് കീടത്ത് റിപ്പോർട്ട് അവതരണം നടത്തി. പി. മുസ്തഫ, കെ. ഹംസ, അബ്ദുൽ സലീം, നിയാസ് കൊങ്ങത്ത്, ഷഹനീർ ബാബു, കെ. രവികുമാർ, ഗോപാലകൃഷ്ണൻ, പി. മധു എന്നിവർ സംസാരിച്ചു. കലാകാരന്മാരെ ആദരിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നാടക സാഹിത്യരചനകളിൽ ജേതാവായ ഫിറോസ് കീടത്തിനെ സമിതി അനുമോദിച്ചു. വടംവലി മത്സരം ദേശീയ ഫുട്ബാൾ താരം ജിൻഷാദ് ഉദ്ഘാടനം ചെയ്തു.
ആലത്തൂർ: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ആലത്തൂർ സർക്കിൾ കമ്മിറ്റി ആലത്തൂർ അൽ അസ്ഹരിയ്യ യതീംഖാനയിലെ കുട്ടികൾക്ക് ഓണസദ്യ നൽകി. സംസ്ഥാന നിർവാഹക സമിതി അംഗം വി. രാമദാസ്, യൂനിറ്റ് ഭാരവാഹികളായ സി. വേണുഗോപാൽ, ടി. ഗോപാലൻ, എ. മോഹനൻ, യു. ജമാലുദ്ദീൻ, കെ.എസ്. മോഹനൻ, വി. മുഹമ്മദ്, ആർ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
കാഞ്ഞിരപ്പുഴ: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, ജലവിഭവ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ ഒരാഴ്ച നീണ്ട ഓണാഘോഷം തിരുവോണ ദിവസം വൈകീട്ട് അഞ്ചിന് കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് തുടിതാളം കലാസമിതി നാടൻപാട്ട് അവതരിപ്പിക്കും. 30ന് എസ്.എൽ.എസ് ലൈവ് മീഡിയ വാട്ടർ ഡി.ജെ, 31ന് എം. ഫോർ മ്യൂസിക് ബീറ്റ് മലപ്പുറം അവതരിപ്പിക്കുന്ന കോമഡി ഷോ, ഗാനമേള, ഉദ്യാനത്തിനകത്ത് ഓപൺ സ്റ്റേജിലാണ് കലാസംസ്കാരിക പരിപാടി സംഘടിപ്പിക്കുക.
ചെർപ്പുളശ്ശേരി: തൃക്കടീരി പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റിന്റെ നേതൃതത്തിൽ പെയിൻ ആൻഡ് പാലിയേറ്റിവ് കീഴിലുള്ള 30 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് അഷറഫ് , തൃക്കടീരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ. മുസ്തഫ, പെയിൻ ആൻഡ് പാലിയേറ്റിവ് നഴ്സ് ഷൈനി, സ്കൗട്ട് മാസ്റ്റർ പി. ഫിനോജ്, ഗൈഡ് ക്യാപ്റ്റൻ പ്രസീദ എന്നിവർ സംസാരിച്ചു.
ഒറ്റപ്പാലം: മഹാത്മാഗാന്ധി ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി പൂക്കള മത്സരവും മതസൗഹാർദ സദസ്സും സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ ടി.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ.പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ഗാന്ധി സ്റ്റഡി സെന്റർ സംസ്ഥാന ഭാരവാഹി തോമസ് ജേക്കബ് പൂക്കള മത്സര വിജയികൾക്ക് മൊമെന്റോ സമ്മാനിച്ചു. ഗാന്ധി ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ സരളകുമാരി, എ. മോഹനൻ, കെ.പി. രാമനാരായണൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ ഉസ്മാൻ കരണംകോട് സ്വാഗതവും സെക്രട്ടറി പി. മുഹമ്മദ് നിസാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.