ഓണം പൊള്ളും പച്ചക്കറി വിലയിൽ
text_fieldsപാലക്കാട്: സർക്കാർ ഇടപെട്ടില്ലെങ്കിൽ ഓണം ഉണ്ണാൻ മലയാളികൾ ഏറെ പണിപ്പെടും. ഓണത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പച്ചക്കറി വില നിത്യേന ഉയർന്നുതുടങ്ങി. ഇനിയും വില ഉയർന്നേക്കും. സദ്യക്കുള്ള പച്ചക്കറികളിൽ മത്തൻ, കുമ്പളം, വെള്ളരി, പടവലം, പയർ, ചേന എന്നിവക്ക് വില ഉയർന്നു.
വെള്ളരി 16ൽ നിന്ന് 24, കുമ്പളം 10ൽ നിന്ന് 19, മത്തൻ എട്ടിൽ നിന്ന് 13ഉം ആയി. വഴുതനങ്ങ 35 മുതൽ 50 വരെയാണ് കിലോക്ക് വില. കാബേജ് 25ഉം കാരറ്റ് 80ഉം ബീൻസ് 40ഉം പച്ചമുളക് 65 ആയും ഉയർന്നു. നാടൻ പച്ചപ്പയർ 60 രൂപയാണ് വില. വി.എഫ്.പി.സി.കെയും ഹോട്ടിക്രോപ്പും ഇടപെട്ടില്ലെങ്കിൽ വിപണിയിൽ വില കുത്തനെ ഉയരാനുള്ള എല്ലാവിധ സാധ്യതകളുമുണ്ട്.
എന്നാൽ വി.എഫ്.പി.സി.കെയ്ക്ക് ഇതുവരെയും സർക്കാർ നിർദേശം ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ സർക്കാറിൽ നിന്ന് ഇതുസംബന്ധിച്ച് നിർദേശം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ആഴ്ചകൾ മുമ്പ് പെയ്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ വിളവെടുക്കാൻ സാധിക്കാത്തതും കൃഷിനശിക്കാനും കാരണമായതായി വ്യാപാരികൾ പറയുന്നു.
കൂടാതെ ഇന്ധന വില വർധനവും വില ഉയരാൻ കാരണമായി. ജില്ലയിലും മഴയിൽ 40 ഹെക്ടറോളം സ്ഥലത്തെ പച്ചക്കറികൾ നശിച്ചു. ഏകദേശം 18 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.