എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പേരിൽ മാത്രം; ഉദ്യോഗാർഥികൾക്ക് നെട്ടോട്ടം
text_fieldsപാലക്കാട്: ജില്ലയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ എണ്ണം 52,000. എന്നാൽ, കഴിഞ്ഞ ഒരുവർഷം ജോലി കിട്ടിയത് 450ഓളം പേർക്ക് മാത്രം. അവസരം കൊടുത്തത് 4500 പേർക്കും. 2023ൽ വിവിധ വകുപ്പുകൾ റിപോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം 1100 ആണ്. അതിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ കൃഷി വകുപ്പിൽനിന്നാണ്. കഴിഞ്ഞവർഷം കലക്ടറേറ്റിൽനിന്ന് പി.എസ്.സി റാങ്ക് പട്ടികയിലില്ലാത്ത നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും താൽക്കാലികമായി ജോലി നൽകുകയും ചെയ്തിരുന്നു. അതേസമയം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സ്ഥിരനിയമനങ്ങൾ നൽകുന്ന പാർട്ട്ടൈം സ്വീപ്പർ പോലുള്ള ഒഴിവുകൾ കഴിഞ്ഞവർഷം റിപോർട്ട് ചെയ്തത് നൂറ്റമ്പതോളമാണ്.
കൂടുതൽ ഒഴിവുണ്ടാകുന്ന തദ്ദേശസ്ഥാപനങ്ങൾ സ്വന്തംനിലക്ക് നിയമനം നടത്തുന്നതിനാലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒഴിവുകൾ കുറയുന്നത്. കൂടാതെ, അതത് തദ്ദേശസ്ഥാപനങ്ങൾ ഭരിക്കുന്ന പാർട്ടികളുടെ മിടുക്കും ഇതിൽ പ്രകടമാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്ന സർക്കാർ ഉത്തരവ് രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനത്താൽ പലപ്പോഴും ലംഘിക്കപ്പെടുകയാണ്. 2024ൽ കൂടുതൽ ഒഴിവുകൾ ഉണ്ടാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.