ഒാൺലൈൻ വിദ്യാഭ്യാസം: ഓഫ്ലൈനായി തോട്ടം മേഖലയിലെ കുട്ടികൾ
text_fieldsനെല്ലിയാമ്പതി: ഒാൺലൈൻ വിദ്യാഭ്യാസം കൊട്ടിഘോഷിച്ച് നടപ്പാക്കുന്നതിനിടയിൽ തോട്ടം മേഖലയിലെ കുട്ടികളിൽ ഭൂരിഭാഗവും ഒാഫ്ലൈനിലാണ്. മിക്കവർക്കും സ്മാർട്ട് ഫോണില്ല.
സൗകര്യങ്ങളില്ലാതായതോടെ പലരും ഇതുവരെ ഒാൺലൈൻ ക്ലാസ് കണ്ടിട്ടില്ല. സ്മാർട്ട് ഫോൺ ഉള്ള കുട്ടികൾക്കാണെങ്കിൽ മേഖലയിൽ റേഞ്ച് കുറവായതിനാൽ വീട്ടിൽ നിന്നും ദൂരെപ്പോയി ക്ലാസ് തീരുന്നവരെ നിൽക്കണം. ആകെ നെല്ലിയാമ്പതി ഉൾപ്പെടുന്ന മേഖലയിൽ മൊബൈൽ ടവറുള്ളത് രണ്ടു കമ്പനികൾക്കാണ്. മിക്കയിടത്തും മിന്നിമറയുന്ന റേഞ്ചുതേടി ക്ലാസുള്ള ദിവസങ്ങളിൽ വിദ്യാർഥികളും അധ്യാപകരും ഒാടി നടക്കേണ്ട അവസ്ഥ.
തോട്ടം മേഖലയിൽ താമസിക്കുന്ന നൂറു കണക്കിന് വിദ്യാർഥികൾക്കാണ് ഇതുമൂലം വിദ്യാഭ്യാസം മുടങ്ങുന്നത്. സ്കൂളുകളും മറ്റും ഈ അധ്യയന വർഷവും തുറക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഉത്തരവാദപ്പെട്ടവർ ഒരുക്കിത്തരണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.