ഓപറേഷന് ഫോസ്കോസ്: 56 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
text_fieldsപാലക്കാട്: ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യ സംരംഭങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ലൈസന്‍സും രജിസ്ട്രേഷനും വേണമെന്നതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് ജില്ലയില്‍ നാലുദിവസമായി നടത്തിയ ഓപറേഷന് ഫോസ്കോസ് അവസാനിച്ചു. ഒമ്പത് സ്ക്വാഡുകളായി ആകെ 1073 പരിശോധനകളാണ് നടത്തിയത്. ഇതില്‍ ലൈസന്‍സും രജിസ്ട്രേഷനും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 56 സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി.
ഈ സ്ഥാപനങ്ങള്‍ മൂന്നു ദിവസത്തിനുള്ളില്‍ ലൈസന്‍സിനും രജിസ്ട്രേഷനും അപേക്ഷിക്കുകയും പിഴ അടക്കുകയും ചെയ്താല്‍ മാത്രമേ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കൂ. ലൈസന്‍സ് എടുക്കേണ്ടതിനുപകരം രജിസ്ട്രേഷന് മാത്രമായി പ്രവര്‍ത്തിക്കുന്ന 86 സ്ഥാപനങ്ങളും കണ്ടെത്തി.
മറ്റ് കാരണങ്ങളാല്‍ നാല് സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കാൻ നോട്ടീസ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.