ഓപറേഷൻ റേഞ്ചർ; മൂന്നുപേർ കൂടി പിടിയിൽ
text_fieldsആലത്തൂർ: മേഖലയിൽ കള്ളനോട്ടും കഞ്ചാവും വിതരണം ചെയ്യുന്ന ക്രിമിനൽ സംഘത്തെ പിടികൂടുന്ന ഓപറേഷൻ റേഞ്ചറിെൻറ ഭാഗമായി മൂന്നുപേർ കൂടി മാരാകായുധങ്ങളുമായി പിടിയിൽ. കഴിഞ്ഞ ദിവസം നാല് പേരെ പിടികൂടിയിരുന്നു.
ആലത്തൂർ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി സുജിത് ദാസ് നിയോഗിച്ച പ്രത്യേക പൊലീസ് സംഘമാണ് ക്രിമിനൽ സംഘത്തെ പിടികൂടിയത്.
കാവശ്ശേരി വാവുള്ളിയാപുരം ആഷിഖ് (22), തോണിപ്പാടം അജുസ്റുദ്ദീൻ (18), കാവശ്ശേരി തെന്നിലാപുരം, തെക്കേപ്പാടം ഹരിദാസ് (21), എളനാട് കാരേക്കാട് പ്രജിത്ത് (23) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 500 രൂപയുടെ 13 വ്യാജ നോട്ടുകൾ, അരക്കിലോ കഞ്ചാവ്, എയർ പിസ്റ്റൾ, വടിവാൾ, കത്തികൾ എന്നിവ പിടിച്ചെടുത്തു. കാവശ്ശേരി വാവുള്ളിയാപുരം ഷാരൂഖ് ഖാൻ (21), അത്തിപ്പൊറ്റ, വടക്കേമുറിയിൽ വിജേഷ് (20), പാടൂർ വടക്കേത്തറയിൽ സിജിത്ത് (22) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. പ്രതികൾക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.
എറണാകുളം, തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ട് സംഘങ്ങളിൽനിന്നാണ് പണം ലഭിച്ചതെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. ആലത്തൂർ, വടക്കഞ്ചേരി, തൃശൂർ ഭാഗങ്ങളിൽ പെട്രോൾ പമ്പ്, മദ്യശാലകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ വ്യാജനോട്ട് െചലവഴിച്ചതായ വിവരം പൊലീസിന് ലഭിച്ചു.
കള്ളപ്പണത്തിനും ലഹരി വസ്തുക്കൾക്കുമെതിരെ കർശന പരിശോധന തുടരുമെന്നും ഡിവൈ.എസ്.പി കെ.എം. ദേവസ്യ പറഞ്ഞു. എസ്.ഐ എം.ആർ. അരുൺകുമാർ, എ.എസ്.ഐമാരായ സി. ഗിരീഷ് കുമാർ, സാം ജോർജ്, എ.എസ്.ഐ ബാബുപോൾ, എസ്.സി.പി.ഒമാരായ എൻ. പ്രദീപ്, കെ. സുഭാഷ്, സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, ആർ.കെ. കൃഷ്ണദാസ്, യു. സൂരജ് ബാബു, ബി. ഷിബു, കെ. ദിലീപ്, ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോവിഡ് പരിശോധനക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.