ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ ഭൂമി തിരികെ ലഭിക്കാൻ നടപടി
text_fieldsഒറ്റപ്പാലം: നാലര പതിറ്റാണ്ടായി അന്യാധീനപ്പെട്ട നിലയിൽ തുടരുന്ന 14 സെൻറ് ഭൂമി ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് തിരികെ ലഭിക്കാൻ നടപടിയായി. ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. 1975ൽ ഒറ്റപ്പാലം സഹകരണ ഗ്രൂപ് ഹോസ്പിറ്റൽ സൊസൈറ്റിക്ക് കൈമാറിയ സ്ഥലമാണിത്. ആരോഗ്യ പ്രവർത്തനങ്ങൾക്കായി സ്കിപ്പോ നടത്തിയിരുന്ന സ്ഥലമാണ് സൊസൈറ്റിക്ക് കൈമാറിയിരുന്നത്. പ്രവർത്തനമില്ലാത്ത സൊസൈറ്റി കൈവശം വെച്ചുവരുന്ന സ്ഥലം ആശുപത്രിയുടെ വികസനത്തിനായി ഏറ്റെടുക്കണമെന്ന ആവശ്യം പതിറ്റാണ്ടിലേറെയായി ഉയരുന്നുണ്ട്. സ്ഥലം ആശുപത്രിക്ക് തിരികെ നൽകുന്നതിെൻറ ഭാഗമായി സൊസൈറ്റി പൊതുയോഗം ചേർന്ന് എടുത്ത തീരുമാനത്തിെൻറ രേഖകൾ സബ് കലക്ടർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് കൈമാറിയതായി സൊസൈറ്റി പ്രസിഡൻറും സി.പി.എം നേതാവുമായ സി. വിജയൻ യോഗത്തിൽ അറിയിച്ചു.
ഇതുസംബന്ധിച്ച് നിലനിൽക്കുന്ന കേസ് കോടതിയിൽ തീർപ്പാകുന്ന മുറക്ക് അനുബന്ധ രേഖകൾ കൂടി കൈമാറുമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. സ്വയം ഒഴിയാൻ തയാറാണെന്ന് അറിയിച്ച് മാസങ്ങളായെങ്കിലും സ്ഥലം വിട്ടുകൊടുക്കൽ നടപടികൾ സ്തംഭനാവസ്ഥയിൽ തന്നെ തുടരുകയായിരുന്നു.
ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിലും പരാതി ഉയർന്ന പശ്ചാത്തലത്തിൽ 17ന് സബ് കലക്ടർ ഓഫിസിൽ യോഗം ചേരാനും തീരുമാനിച്ചിരുന്നു. 2017ൽ സ്ഥലം വിട്ടുനൽകാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സൊസൈറ്റി അധികൃതർ ഹൈകോടതിയെ സമീപിക്കുകയും സ്റ്റേ ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. കിഫ്ബിയുടെ സഹായത്തോടെ താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന് തറക്കലിടൽ ഉടൻ നടത്തുമെന്ന് യോഗത്തിൽ അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ പറഞ്ഞു.
ഇ.പി. ഗ്രൂപ്പിെൻറ നേതൃത്വത്തിലുള്ള ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചുനൽകുന്ന പുതിയ കെട്ടിടത്തിെൻറ ധാരണ പത്രം ബുധനാഴ്ചക്കകം ഒപ്പിടാനും തീരുമാനമായി. 2000 ചതുരശ്ര അടിയിൽ പണിയുന്ന മൂന്നുനില കെട്ടിടത്തിെൻറ ആദ്യനില ആറുമാസത്തിനകം നിർമിക്കാനാണ് ധാരണ. കിഫ്ബി പദ്ധതിൽ മൂന്ന് കെട്ടിടങ്ങളാണ് നിർമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.