അകലൂർ അടങ്ങൽകുളം നശിക്കുന്നു; ദുരിതത്തിലായി നാട്ടുകാർ
text_fieldsഅകലൂർ: ലക്കിടി പേരൂർ പഞ്ചായത്തിലെ അകലൂർ അടങ്ങൽകുളം ചണ്ടി മൂടി നശിക്കുന്നു. ഏകദേശം രണ്ട് ഏക്കർ വ്യാപ്തിയുള്ള കുളമാണ് കാടും ചണ്ടിയും മൂടി നശിക്കുന്നത്. പ്രദേശത്തെ നിരവധി കുടുംബാംഗങ്ങളുടെ ആശ്രയമായിരുന്ന കുളത്തിൽ വർഷങ്ങളായി ആരുംതന്നെ കുളിക്കാറില്ല. ചണ്ടി മൂടിയതോടെ കുളക്കടവ് പോലും കാണാനാകാത്ത അവസ്ഥയാണ്. കൂടാതെ കുളിച്ചാൽ ചൊറിച്ചിലും ഉണ്ടാകുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കുളം വിസമൃതിയിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ്. വിദൂരങ്ങളിൽനിന്ന് പോലും കുളിക്കാനായി ആളുകൾ എത്താറുണ്ടായിരുന്നു. വേനലിൽ വെള്ളം കുളമാണിത്. ഒരുവർഷം മുമ്പ് പ്രേംകുമാർ എം.എൽ.എ അടക്കമുള്ളവർ സന്ദർശിച്ച് പോയതല്ലാതെ മറ്റു നടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
ക്രമേണ കുളം നശിച്ചുപോയ ൽ പ്രദേശത്ത് ജലക്ഷാമവും രൂക്ഷമാകും. സമീപത്തെ ഏക്കർ കണക്കെ നെൽകൃഷിക്കും ഏക ആശ്രയമാണ് ഈ കുളം. ലക്കിടി പേരൂർ പഞ്ചായത്ത് ഇടപെട്ട് കുളം സംരക്ഷിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.