കൊടുംചൂടിൽ കരിഞ്ഞുണങ്ങി വാഴത്തോപ്പുകൾ
text_fieldsഒറ്റപ്പാലം: ഗ്രാമീണ മേഖലയിലെ വാഴത്തോപ്പുകളും കടുത്ത വേനലിൽ കരിഞ്ഞുണങ്ങുന്നു. നിത്യേന ഉയരുന്ന ചൂടിൽ വാടിയ വാഴകൾ ഒടിഞ്ഞുവീണ് വിളനാശമുണ്ടാക്കുന്നതാണ് കർഷകന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത്. ഇനിയൊരു മഴക്കും രക്ഷിച്ചെടുക്കാൻ കഴിയാത്ത വിധം കുലച്ചതുൾപ്പടെ വാഴകൾ നാശം നേരിടുകയാണ്.
മൂപ്പെത്താത്ത കുലകളായതിനാൽ വിൽക്കാനും കഴിയാത്ത അവസ്ഥയിലാണ് കർഷകർ. നെൽകൃഷിയേക്കാൾ താരതമ്യേന മുടക്കുമുതൽ എളുപ്പത്തിൽ തിരിച്ചെടുക്കാൻ വാഴ കൃഷിക്ക് കഴിയുമെന്ന കണക്ക് കൂട്ടലാണ് വയലുകളിലും പാടശേഖരങ്ങളിലും വാഴകൃഷിക്ക് കർഷകരെ പ്രേരിപ്പിക്കാറുള്ളത്. എന്നാൽ കനത്ത വേനലും ചൂടും വാഴകളുടെ പ്രാണനെടുക്കുകയാണ്.
പരിസരങ്ങളിലെ കുളവും മറ്റു ജലാശയങ്ങളും വേനലിന്റെ തുടക്കത്തിൽ തന്നെ വരൾച്ചയിലമർന്നതിനാൽ ജലസേചനം അസാധ്യമാകുകയായിരുന്നു. മിക്കവരും ബാങ്കിൽനിന്ന് വായ്പയെടുത്താണ് പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴക്കൃഷി ഇറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.