ഇടവപ്പാതി പിന്നിട്ടിട്ടും ഒറ്റപ്പാലത്ത് നിള മെലിഞ്ഞുതന്നെ
text_fieldsഒറ്റപ്പാലം: ഇടവപ്പാതിക്ക് ശേഷവും നിള മെലിഞ്ഞുതന്നെ. തടയണ ശിലാസ്ഥാപനത്തിൽ ഒതുങ്ങിയതാണ് ഒറ്റപ്പാലത്തിന്റെ അവസ്ഥക്ക് കാരണം. സ്ഥിരം തടയണക്ക് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ പുഴയിൽ സ്ഥാനം നിർണയിച്ചതാണ്. 2007ൽ 44 നദികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആവിഷ്ക്കരിച്ച പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് വേദിയായത് ഒറ്റപ്പാലമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു ഉദ്ഘാടകൻ.
ഒറ്റപ്പാലത്ത് സ്ഥിരം തടയണയുടെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് നാട് സ്വീകരിച്ചത്. എന്നാൽ പിന്നീട് ഒന്നുമുണ്ടായില്ല. 2018 മേയ് 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റപ്പാലത്ത് ഉദ്ഘാടനം ചെയ്ത മറ്റൊന്നാണ് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി. ആറുവർഷം പിന്നിടുമ്പോഴും പ്രഖ്യാപനത്തിനപ്പുറത്തേക്ക് യാതൊരു പുരോഗതിയും ഇല്ല. പുഴയിൽ കക്കൂസ് മാലിന്യം ഉൾപ്പടെ തള്ളുന്നത് തടയാൻ പോലും അധികൃതർക്ക് കഴിയുന്നില്ലെന്ന ആക്ഷേപമാണുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.