അഴിമതി രാഷ്ട്രീയക്കാരുടെ ജന്മാവകാശമായി മാറി –കെമാൽ പാഷ
text_fieldsഒറ്റപ്പാലം: അഴിമതി രാഷ്ട്രീയക്കാരുടെ ജന്മാവകാശമായി മാറിക്കഴിഞ്ഞെന്ന് ഹൈകോടതി റിട്ട. ജസ്റ്റിസ് കെമാൽ പാഷ. നാഷനൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് കറപ്ഷൻ ഫോഴ്സ് (എൻ.എച്ച്.ആർ.എ.സി.എഫ്) സംഘടിപ്പിച്ച ഏകദിന മനുഷ്യാവകാശ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരിക്കുന്ന സർക്കാറിെൻറ വീഴ്ചകളെ വിമർശിച്ചാൽ ദേശദ്രോഹക്കുറ്റത്തിന് കേസ് എടുക്കുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻ.എച്ച്.ആർ.എ.സി.എഫ് നാഷനൽ ഡയറക്ടർ ജോഷി പാച്ചൻ അധ്യക്ഷത വഹിച്ചു. നാഷനൽ ചെയർമാൻ അഡ്വ. ഡോ. കെ. വിജയരാഘവൻ ആമുഖഭാഷണം നിർവഹിച്ചു. റിട്ട. ഡി.ജി.പി പി. ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. അഡ്വ. ഡോ. കെ. വിജയരാഘവൻ, ഡോ. പ്രഫ. രഘുനാഥ് പാറക്കൽ, പ്രഫ. എം.കെ. രാജഗോപാലൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രതിനിധിസമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ഇൻഡസ്ട്രിയൽ ഓപറേഷൻസ് റിസർച് ഗ്രൂപ് (പാലക്കാട്) പ്രോജക്ട് ഡയറക്ടർ പ്രഫ. ലത നായർ, സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് രാമചന്ദ്രൻ എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.