കോവിഡ്: ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള തെറപ്പി ചികിത്സ വഴിമുട്ടുന്നു
text_fieldsഒറ്റപ്പാലം: കോവിഡിെൻറ പശ്ചാത്തലത്തിൽ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള വിവിധയിനം തെറപ്പി ചികിത്സ വഴിമുട്ടുന്നു. ബി.ആർ.സി മുഖേന കുട്ടികൾക്കും കവളപ്പാറ ഐക്കോൺസ് വഴി മുതിർന്നവർക്കും നൽകിപ്പോന്നിരുന്ന തെറപ്പി ചികിത്സ സൗകര്യങ്ങളാണ് ഏഴ് മാസത്തോളമായി മുടങ്ങിക്കിടക്കുന്നത്.
കൃത്യമായ ഇടവേള നിശ്ചയിച്ചാണ് ബി.ആർ.സിയിൽ കുട്ടികൾക്കുള്ള പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് സംവിധാനം നിശ്ചലമായത് ചികിത്സ പുരോഗതിക്ക് തടസ്സമുണ്ടാക്കുന്നതായി രോഗബാധിതരുടെ ബന്ധുക്കൾ പരാതിപ്പെടുന്നു.
ഒറ്റപ്പാലം നഗരസഭ പരിധിക്കുള്ളിൽ നിരവധി പേരാണ് തെറപ്പിയുടെ അഭാവത്തിൽ ബുദ്ധിമുട്ടുന്നതെന്ന് നഗരസഭ കൗൺസിലർ ടി.പി. പ്രദീപ്കുമാർ ചൂണ്ടിക്കാട്ടി. നഗരസഭയുടെ നേതൃത്വത്തിൽ പ്രാദേശികമായി ബദൽ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർമാനും സെക്രട്ടറിക്കും പരാതി നൽകി രണ്ട് മാസമായിട്ടും ഒരു നടപടിയും ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടില്ലെന്നും പ്രദീപ്കുമാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.