ഒറ്റപ്പാലത്ത് മിനി പാർക്ക് ഒരുങ്ങുന്നു
text_fieldsഒറ്റപ്പാലം: സായാഹ്നങ്ങളിൽ ഒത്തുചേരലിന് ഒറ്റപ്പാലത്ത് മിനി പാർക്ക് ഒരുങ്ങുന്നു. തലമുറകൾ നെഞ്ചേറ്റിയ സ്വപ്ന പദ്ധതി ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് കീഴിൽ നഗരസഭയുടെ അധീനതയിലുള്ള അര ഏക്കറിലാണ് നിർമാണ പ്രവൃത്തികൾക്ക് തുടക്കമിട്ടത്.
പാർക്ക് ഒരുക്കുന്നതിെൻറ ഭാഗമായി തോടിന് സംരക്ഷണ ഭിത്തി നിർമാണം പൂർത്തിയായി. പാർക്ക് യാഥാർഥ്യമാക്കേണ്ട സ്ഥലം കരിങ്കൽ കെട്ടിന് സമാനമായി കല്ലും മണ്ണുമിട്ട് നികത്തണം. തുടർന്ന് ജില്ല ടൂറിസം വകുപ്പിന് കൈമാറും. പാലം പരിസരത്തുനിന്ന് ഗോവണി വഴി താഴെ പാർക്കിലെത്താനുള്ള സംവിധാനമാണ് ഒരുക്കുക.
നിലം നികത്തൽ പൂർത്തിയായാൽ പദ്ധതിരേഖ തയാറാക്കും. എസ്റ്റിമേറ്റ് തയാറാക്കാൻ ഇതിന് അംഗീകാരം ലഭിക്കണം.
തുടർന്നാണ് ടെൻഡർ നടപടികൾ ആരംഭിക്കുക. ഗോവണി ഉൾെപ്പടെയുള്ള നിർമാണ പ്രവൃത്തികൾ ടൂറിസം വകുപ്പിെൻറ മേൽനോട്ടത്തിലായിരിക്കും. പ്രഭാത സായാഹ്ന വിശ്രമത്തിന് ഒരിടം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കുടുംബത്തോടൊപ്പം ചെലവിടാനും കുട്ടികൾക്ക് പ്രത്യേകം കളിസ്ഥലവും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. 2021-22 വർഷത്തെ ബജറ്റിൽ 10 ലക്ഷം രൂപ പാർക്കിനായി നഗരസഭ നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ 35 ലക്ഷം രൂപ പാർക്കിനായി നീക്കിവെച്ചിട്ടുണ്ടെന്ന് നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.