തൊഴിലുറപ്പ്; പാലക്കാട് ജില്ലയിൽ ഒന്നാമനായി ഒറ്റപ്പാലം
text_fieldsഒറ്റപ്പാലം: തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയ നഗരസഭകളിൽ ജില്ലയിൽ ഒന്നാമനായി ഒറ്റപ്പാലം. സംസ്ഥാനതലത്തിൽ ഒറ്റപ്പാലം നഗരസഭ നാലാം സ്ഥാനത്താണ്. തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത് മുതൽ സംസ്ഥാന സർക്കാറിന്‍റെ കണക്ക് പ്രകാരം 34,476 തൊഴിൽ ദിനങ്ങളാണ് നഗരസഭക്ക് നൽകാൻ കഴിഞ്ഞത്. 2.22 കോടിയുടെ പ്രവൃത്തികൾ കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തിയാക്കാനും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാന തലത്തിൽ പന്തളം നഗരഭക്കാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം കൊട്ടാരക്കര, കായംകുളം നഗരസഭകൾക്കാണ്. 3.60 കോടി രൂപയുടെ പ്രവൃത്തികളാണ് ഇത്തവണ നഗരസഭ ലക്ഷ്യമിടുന്നതെന്ന് നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു. 23 പുതിയ കിണറുകൾ നിർമിക്കാൻ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. പച്ചക്കറി കൃഷിക്കും തരിശ് ഭൂമിയെ കൃഷിക്ക് അനുയോജ്യമാക്കി മാറ്റുന്നതിനും റോഡ് നിർമാണമുൾപ്പടെ ആസ്തി വർധിപ്പിക്കുന്ന പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ തൊഴിൽ സേനക്ക് കഴിഞ്ഞിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.