കൈയിൽ നയാപൈസയില്ല; കാസർകോട് മുതൽ കന്യാകുമാരി വരെ യുവാക്കളുടെ യാത്ര
text_fieldsഒറ്റപ്പാലം: നയാപൈസയില്ലാതെ കാസർകോട് മുതൽ കന്യാകുമാരി വരെ നടത്തുന്ന കാൽ നടയാത്രയുടെ ത്രില്ലിലാണ് കാഞ്ഞങ്ങാട് സ്വദേശികളായ റംഷാദും സുഹൃത്ത് അശ്വിൻ പ്രസാദും. കേരള പര്യടനം ലക്ഷ്യമിട്ട് മാർച്ച് 26ന് വൈകുന്നേരം നാലി ന് കാസർകോട് പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിന്നു പണം കൈയിൽ കരുതാതെ ആരംഭിച്ച ഇവരുടെ യാത്ര തിങ്കളാഴ്ച്ച ഒറ്റപ്പാലത്തെത്തി. മനിശ്ശേരിയിലെ വരിക്കാശേരി മന ഉൾപ്പടെയുള്ളവ സന്ദർശിച്ച ശേഷം ചൊവ്വാഴ്ച ഒറ്റപ്പാലം വിടും. കാഞ്ഞങ്ങാട് പരപ്പ പള്ളിക്കണ്ടി ഹുസൈൻെറ മകനായ റംഷാദിെൻറ (24 ) കാൽനട യാത്ര റമദാൻ വ്രതവുമെടുത്താണ്. സുഹൃത്തിൻെറ നോമ്പിനോട് അനുഭാവം പ്രകടിപ്പിച്ചാണ് കാഞ്ഞങ്ങാട് പിളിയാട്ട് വീട്ടിൽ പ്രസാദിൻെറ മകൻ അശ്വിെൻറ ( 21 ) അകമ്പടി. ബി.കോം ബിരുദമുള്ള റംഷാദും പ്ലസ് ടു കഴിഞ്ഞ അശ്വിനും ഒരുമിച്ചാണ് ഹോട്ടൽ മാനേജ്മെൻറ് പഠനം പൂർത്തിയാക്കിയത്.
സഞ്ചാരത്തോടുള്ള താൽപര്യം ഇവരെ സുഹൃത്തുക്കളാക്കി. കോവിഡിനെ തുടർന്ന് കൊച്ചിയിലെ ജോലി നഷ്ടമായതോടെ റംഷാദ് നാട്ടിൽ ഓട്ടോ ഡ്രൈവറായും ജോലിയെടുത്തു. ഇതിനിടയിലാണ് കാസർുകാട് മുതൽ കന്യാകുമാരി വരെ നീളുന്ന രണ്ട് മാസത്തെ കൽനട യാത്രക്ക് പദ്ധതിയിട്ടത്. ബൈക്കിൽ പോകാനുള്ള തീരുമാനം ഫണ്ടിൻെറ അഭാവത്തിൽ കാൽ നടയാത്രയിലേക്ക് മാറ്റുകയായിരുന്നു.
ഒരു മാസത്തെ യാത്രക്കിടെ ഭക്ഷണത്തിന് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. യാത്രയെ കുറിച്ചറിയുന്ന സഹൃദയർ താൽപര്യപൂർവം ഭക്ഷണം സമ്മാനിക്കുന്നുണ്ട്. നോമ്പ് കാലമായതോടെ ഇതിൽ നിന്ന് അത്താഴത്തിന് കരുതും .മിച്ച ഭക്ഷണം തെരുവുകളിലെ അനാഥർക്ക് സമ്മാനിക്കുമെന്നും ഇവർ പറയുന്നു.
നോമ്പ് തുറക്ക് എത്തിപ്പെടുന്ന പള്ളികളെ ആശ്രയിക്കും. പള്ളികളിലെ നോമ്പ് തുറയിൽ അശ്വിനും പങ്കാളിയാകാറുണ്ടെന്ന് റംഷാദ് പറഞ്ഞു. 25 കിലോമീറ്റർ നടത്തം നോമ്പിനെ തുടർന്ന് 10-15 കിലോമീറ്ററിലേക്ക് ചുരുങ്ങി. അതുകൊണ്ടുതന്നെ രണ്ട് മാസമെന്നത് ദീർഘിപ്പിക്കേണ്ടിവരുമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.