ഓണാഘോഷമില്ല; പകരം യുവാവിന് ശ്രവണസഹായി വാങ്ങി നൽകി
text_fieldsഒറ്റപ്പാലം: ഓണാഘോഷങ്ങൾക്ക് കരുതിയ ഫണ്ട് യുവാവിന് ശ്രവണ സഹായി വാങ്ങി നൽകാൻ ചെലവിട്ട് സർക്കാർ ജീവനക്കാരുടെ കൂട്ടായ്മ. ഒറ്റപ്പാലം താലൂക്ക് ആൻഡ് വില്ലേജ് സ്റ്റാഫ് കൗൺസിലിൻെറ നേതൃത്വത്തിൽ കേൾവിയും സംസാര ശേഷിയും നഷ്‌ടമായ യുവാവിന് ശ്രവണ സഹായി വാങ്ങി സമ്മാനിച്ചത്. മുളഞ്ഞൂർ സ്വദേശിയായ യുവാവ് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം പരിപടിയിൽ നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി.
ശ്രവണ സഹായി ലഭിച്ചാൽ റോഡിലിറങ്ങി നടക്കാൻ കഴിയുമെന്നും എന്നാൽ ഇതിന് വരുന്ന ചെലവ് തനിക്ക് താങ്ങാൻ കഴിയാത്തതാണെന്നും ധനസഹായം അനുവദിക്കണമെന്നുമായിരുന്നു യുവാവിൻെറ അപേക്ഷ. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ സന്നദ്ധ സംഘടനകൾ വഴി ശ്രവണ സഹായി ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഈ നിർദ്ദേശം കൗൺസിൽ പരിഗണിക്കുകയായിരുന്നു.
താലൂക്ക് സഭ ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ ശിഖ സുരേന്ദ്രനൻ 27 കാരനായ യുവാവിന് ഓണസമ്മാനമായി ശ്രവണ സഹായി സമ്മാനിച്ചു. സ്റ്റാഫ് കൗൺസിൽ പ്രസിഡൻറ് വി.എം സുമ അധ്യക്ഷത വഹിച്ചു. താഹസിൽദാർ പോളി മാത്യു, ഭൂരേഖ തഹസിൽദാർ സി.എം അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അനിഷ് അലി സ്വാഗതവും ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ജി.ഗോപാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.