ഒറ്റപ്പാലത്തെ കാർഷിക വിപണനകേന്ദ്രം നോക്കുകുത്തി
text_fieldsഒറ്റപ്പാലം: കർഷകർക്ക് ആശ്രയമാകേണ്ട ഒറ്റപ്പാലത്തെ കാർഷിക വിപണന കേന്ദ്രം നോക്കുകുത്തി. വിപണികളില്ലാതെ ഉൽപന്നങ്ങളുമായി കർഷകർ നെട്ടോട്ടമോടുമ്പോഴാണ് നഗരസഭയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിർമിച്ച വിപണ കേന്ദ്രം ഇരുചക്ര വാഹനങ്ങളുടെ സ്ഥിരം പാർക്കിങ് കേന്ദ്രമാകുന്നത്. രണ്ട് ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കേന്ദ്രത്തിൽ വിഷുക്കാലത്ത് പോലും കാർഷിക ഉൽപന്നങ്ങളുടെ വിൽപനക്ക് അവസരമുണ്ടായിട്ടില്ല. വിപണന കേന്ദ്രം സമീപത്ത് അനാഥാവസ്ഥയിൽ തുടരുമ്പോഴും കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇക്കുറി വിഷുച്ചന്ത നടന്നത് നഗരസഭ ഓപൺ ഓഡിറ്റോറിയത്തിലായിരുന്നു.
ഇടനിലക്കാരില്ലാതെ മാന്യമായ വിലയ്ക്ക് ഉൽപന്നങ്ങൾ കർഷകരിൽനിന്ന് ആവശ്യക്കാർക്ക് വാങ്ങാനും വിൽക്കാനും കഴിയും വിധത്തിലുള്ള ചന്തയെന്ന ലക്ഷ്യത്തോടെയാണ് വിപണന കേന്ദ്രം നിർമിച്ചത്. കോവിഡ് കാലത്ത് ഓപൺ ഓഡിറ്റോറിയത്തിൽ ആരംഭിച്ച താൽക്കാലിക കാർഷിക ചന്തയാണ് സ്ഥിരം ചന്തയെന്ന സംവിധാനത്തിന് അടിത്തറയിട്ടത്. ഇടനിലക്കാരില്ലാതെ കർഷകർക്ക് ഉൽപന്നങ്ങൾ വിൽക്കാനും ആവശ്യക്കാർക്ക് വാങ്ങാനും കഴിയുമെന്ന് താൽക്കാലിക ചന്ത തെളിയിച്ചതാണ്. നഗരസഭ ബസ് സ്റ്റാൻഡിെൻറ തെക്ക് ഭാഗത്തെ ഒഴിഞ്ഞ സ്ഥലം വാഹനങ്ങളിലെത്തി ഉൽപന്നങ്ങൾ വാങ്ങാനും അനുയോജ്യമാണ്. കർഷകരെ ഏകോപിപ്പിക്കാൻ അധികൃതർക്ക് കഴിയാത്തതാണ് വിപണന കേന്ദ്രത്തിെൻറ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.