ഒറ്റപ്പാലം നഗരസഭ; 31.66 ലക്ഷം രൂപയുടെ 10 പുതിയ പദ്ധതികൾ
text_fieldsഒറ്റപ്പാലം: നഗരസഭയുടെ 2023-24 സാമ്പത്തിക വർഷത്തെ 13 ലക്ഷം രൂപയുടെ രണ്ട് പദ്ധതികൾ ഒഴിവാക്കി. 31.66 ലക്ഷം രൂപയുടെ 10 പുതിയ പദ്ധതികൾക്ക് കൗൺസിൽ യോഗം അംഗീകാരം നൽകി. പൊതുകുളം പൊതുകിണർ നവീകരണം, ലെഗസി വേസ്റ്റ് നീക്കം ചെയ്യൽ എന്നീ ബഹുവർഷ പദ്ധതികൾ ഭേദഗതി ചെയ്തു. സി.ഡി.എസ് ഹാൾ നവീകരണം (അഞ്ച് ലക്ഷം), പി.എം.എ.വൈ കെട്ടിട നവീകരണം (എട്ടു ലക്ഷം) എന്നിവയാണ് ഒഴിവാക്കിയ പദ്ധതികൾ.
ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ സ്ഥാപിക്കലും വൈദ്യുതീകരണവും രണ്ട് ലക്ഷം, ഇതിനുള്ള കെട്ടിടം നിർമാണം അഞ്ച് ലക്ഷം, പനമണ്ണ വായനശാല -കാളികാവ് -കുഴിക്കാട്ട് പുത്തൻ വീട് റോഡ് കോൺക്രീറ്റ് 5.25 ലക്ഷം, ജൂബിലി റോഡ് അഴുക്കുചാൽ നിർമാണം അഞ്ച് ലക്ഷം, ചക്കാലക്കുണ്ട് എസ്.സി കോളനി റോഡ് കോൺക്രീറ്റ് മൂന്ന് ലക്ഷം, കണ്ണിയംപുറം ആലപ്പറമ്പ് കിഴക്കേത്തല അഴുക്കുചാൽ നിർമാണത്തിന് 2.50 ലക്ഷം, കോടതിക്ക് സമീപം റോഡ് കോൺക്രീറ്റ് ചെയ്യാൻ 5.25 ലക്ഷം, ആർ.ആർ.എഫിൽ നിന്നും റിജക്റ്റഡ് വേസ്റ്റ് നീക്കം ചെയ്യാൻ -രണ്ട് ലക്ഷം, പി.,എം.എ.വൈ ജനറൽ 1.26 ലക്ഷം, കണ്ണിയംപുറം തോട് നവീകരണം ബാക്കി തുക അനുവദിക്കാൻ 40,000 രൂപ എന്നിവയാണ് പുതിയ പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.