Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഒ​റ്റ​പ്പാ​ലം...

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ; 56.14 ല​ക്ഷം രൂ​പ​യു​ടെ ആ​റ് പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ച്ചു

text_fields
bookmark_border
ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ; 56.14 ല​ക്ഷം രൂ​പ​യു​ടെ ആ​റ് പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ച്ചു
cancel

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ​യു​ടെ 2023 - 24 വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 56.14 ല​ക്ഷം രൂ​പ​യു​ടെ ആ​റ് പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. 1.43 കോ​ടി​യു​ടെ 17 പു​തി​യ പ​ദ്ധ​തി​ക​ളാ​ണ് കൗ​ൺ​സി​ലി​ന് മു​മ്പാ​കെ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

മൊ​ബൈ​ൽ എ​ഫ്.​എ​സ്.​ടി.​പി യു​നി​റ്റ് വാ​ങ്ങു​ന്ന​തി​ന് നീ​ക്കി​വെ​ച്ച 42.77 ല​ക്ഷം, മു​ണ്ട​ഞാ​റ, അ​പ്പേ​പു​റം റോ​ഡി​ന്‍റെ അ​ഴു​ക്ക് ചാ​ൽ നി​ർ​മാ​ണ​ത്തി​നു​ള്ള 2.5 ല​ക്ഷം, എ​സ്.​സി, എ​സ്.​ടി വ​യോ​ധി​ക​ർ​ക്കു​ള്ള ക​ട്ടി​ലി​ന് 2.17 ല​ക്ഷം, സോ​മേ​ശ്വ​രം ആ​ന​ക്കു​ളം ബൈ​ലൈ​ൻ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 5.25 ല​ക്ഷം എ​ന്നി​വ ഉ​പേ​ക്ഷി​ച്ച പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടും. പ​ല്ലാ​ർ​മം​ഗ​ലം വെ​ൽ​നെ​സ് സെൻറ​ർ നി​ർ​മാ​ണം 60 ല​ക്ഷം, ജ​ന​റേ​റ്റ​ർ 10 ല​ക്ഷം, ഇ​ല​ക്ട്രി​ക് ലൈ​ൻ എ​ക്സ്റ്റ​ൻ​ഷ​ൻ (ജ​ന​റ​ൽ) 10 ല​ക്ഷം, മൈ​ക്രോ കു​ടി​വെ​ള്ള പ​ദ്ധ​തി 5 ല​ക്ഷം, ന​ഗ​ര​സ​ഭ പാ​ർ​ക്ക് മ​തി​ൽ നി​ർ​മാ​ണം (ര​ണ്ടാം ഘ​ട്ടം) 3 ല​ക്ഷം, എ​സ്.​ടി.​പി പ​ദ്ധ​തി​ക്ക് ഡി.​പി.​ആ​ർ ത​യ്യാ​റാ​ക്കു​ന്ന​തി​ന് സ്ഥാ​പ​ന​ത്തി​ന് ന​ൽ​കു​ന്ന​തി​ന് 18.57 ല​ക്ഷം, ബ​സ് സ്റ്റാ​ൻ​ഡി​ൽ ശു​ചി​മു​റി ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് 3.15 ല​ക്ഷം ഉ​ൾ​പ്പ​ടെ 17 പു​തി​യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​ത്. 11 പ​ദ്ധ​തി​ക​ളാ​ണ് ഭേ​ദ​ഗ​തി ചെ​യ്ത​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ. ​ജാ​ന​കി​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ottapalam muncipalCouncil
News Summary - Ottapalam muncipal Council; 56.14 lakhs six schemes abandoned
Next Story