ഒാൺലൈൻ വഴിയിൽ ഒറ്റപ്പാലം
text_fieldsഒറ്റപ്പാലം: മാറ്റത്തിന് തുടക്കമിട്ട് ഒറ്റപ്പാലത്തെ വ്യാപാര മേഖല ഓൺലൈൻ വഴിയിൽ. നഗരസഭയിലെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളെ കോർത്തിണക്കി ഓൺലൈൻ വ്യാപാരത്തിന് ഒറ്റപ്പാലത്ത് തുടക്കമായി.
നെക്സ്റ്റ് സ്റ്റെപ് കരിയർ അക്കാദമിയുടെ ഉപ സ്ഥാപനമായ പപ്പാ ലൈഫിെൻറ നേതൃത്വത്തിലാണ് സംരംഭത്തിെൻറ പ്രവർത്തനം.
നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി പപ്പാ ലൈഫിെൻറ ഓഫിസ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ. രാജേഷ് മൊബൈൽ ആപ്പ് പ്രകാശനം ചെയ്തു. പപ്പ ലൈഫ് ചെയർമാൻ അശോക് പി. ദാസ് അധ്യക്ഷത വഹിച്ചു. ആപ്പ് മുഖേന ഭക്ഷണം ഉൾപ്പടെയുള്ള വിവിധ സാധനങ്ങൾ പപ്പാ ലൈഫിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് നിശ്ചിത സമയത്തിനകം വീടുകളിൽ എത്തിച്ചുനൽകും.
നഗരത്തിന് 15 കിലോമീറ്റർ ചുറ്റളവിലാണ് പ്രാരംഭഘട്ടത്തിൽ സേവനം ലഭിക്കുക. പരിശീലനം നൽകിയ ഡെലിവറി എക്സിക്യൂട്ടിവുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഭാവിയിൽ ആരോഗ്യ രംഗത്തേത് ഉൾെപ്പടെ ഓൺലൈൻ വഴി നടപ്പാക്കാൻ ലക്ഷ്യമിടുന്നതായും ഭാരവാഹികൾ പറഞ്ഞു. കൗൺസിലർ മണികണ്ഠൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജനറൽ സെക്രട്ടറി ആഷിക് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. പി. സുനിൽ സ്വാഗതവും ദേവരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.