അമൃത് ഭാരത് പദ്ധതി; ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തുടക്കം
text_fieldsഒറ്റപ്പാലം: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ നിർമാണ പ്രവർത്തനോദ്ഘാടനം റെയിൽവേ സ്റ്റേഷനിൽ നടന്നു. 10.76 കോടി രൂപയുടെ നവീകരണമാണ് ഇവിടെ നടക്കുന്നത്. വി.കെ. ശ്രീകണ്ഠൻ എം.പി. ഭദ്രദീപം തെളിയിച്ചു. നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ്, വാർഡ് കൗൺസിലർ ഫാത്തിമത്ത് സുഹ്റ, പാലക്കാട് റെയിൽവേ ഡിവിഷൻ ഡിവിഷണൽ ഇലക്ട്രിക്കൽ ഓപറേഷൻ സീനിയർ വി. അനൂപ് എന്നിവർ സംസാരിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പി. വേണുഗോപാൽ, മധ്യമേഖല സെക്രട്ടറി ടി. ശങ്കരൻ കുട്ടി എന്നിവർ സംബന്ധിച്ചു. തുടർന്ന് വിവിധ കുട്ടികളുടെ കലാപരിപാടികളും സമ്മാനവിതരണവും നടന്നു. ഫ്ലാറ്റ്ഫോമുകളിലെ മേൽക്കൂരകളുടെ നിർമാണം, പ്രവേശന കവാടമൊരുക്കൽ, പാർക്കിങ് കേന്ദ്രങ്ങളും റോഡും നടപ്പാതകളും നവീകരിക്കൽ, ആധുനിക ശൗചാലയങ്ങളോട് കൂടിയ ശീതീകരിച്ച ആൺ, പെൺ കാത്തിരിപ്പ് മുറികൾ, യാത്രക്കാർക്ക് വിവരങ്ങൾ നൽകാനുള്ള സംവിധാനം എന്നിവയാണ് പദ്ധതിയിലുള്ളത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.