കോവിഡ് കാലത്തെ വരച്ച് തോൽപ്പിച്ച് ഗണേഷ്
text_fieldsഒറ്റപ്പാലം: പ്രദർശന വേദികൾക്ക് തിരശ്ശീല വീണ കോവിഡ് കാലത്ത് വീട്ടിലിരിപ്പിെൻറ വിരസതയകറ്റാൻ ചിത്രമെഴുത്തിനെ കൂട്ടുപിടിക്കുകയാണ് പനമണ്ണ ഗണേശൻ എന്ന 61കാരൻ. ഗ്ലാസിലെ റിവേഴ്സ് പെയിൻറിങ് ചിത്രങ്ങളാണ് ഗണേഷിെൻറ രചനയിൽ ഇടംപിടിക്കുന്നത്. ഇതര ചിത്രരീതികളിൽ നിന്ന് വിഭിന്നമാണ് റിവേഴ്സ് പെയിൻറിങ്. സാധാരണ ചിത്രം വരച്ച് പൂർത്തിയാകുന്ന ബിന്ദുവിൽ നിന്ന് വേണം ഗ്ലാസിലെ റിവേഴ്സ് പെയിൻറിങ് രൂപത്തിന് തുടക്കം കുറിക്കാൻ.
ചിത്രം വരച്ച് പൂർത്തിയാകുംവരെയുള്ള ഭാഗങ്ങൾ മനസ്സിൽ കരുതിയശേഷം അവസാന ഭാഗത്തിൽ നിന്നാണ് റിവേഴ്സ് പെയിൻറിങ് ആരംഭിക്കുന്നത്. ചിത്ര ചനക്കിടയിൽ തെറ്റിയാൽ മായ്ക്കാനാവാത്ത രചനാരീതിയാണ് റിവേഴ്സ് പെയിൻറിങ്. ഓരോ നിറങ്ങളും ഉണങ്ങിയശേഷമേ അനുബന്ധമായ അടുത്ത പെയിൻറിങ് നടത്താനാകൂ എന്നതിനാൽ രചന പൂർത്തിയാകാൻ ദിവസങ്ങൾ വേണം. നിറം മങ്ങാതെ ദീർഘകാലം ചിത്രം സൂക്ഷിക്കാമെന്നതാണ് ഗ്ലാസ് പെയിൻറിങ്ങിെൻറ പ്രത്യേകത.
ഗണേശെൻറ റിവേഴ്സ് പെയിൻറിങ്ങിൽ തീർത്ത ഗണപതിയുടെ ചിത്രം ഒരിക്കൽ ആവശ്യപ്പെട്ടത് നടൻ മോഹൻലാലാണ്. പറഞ്ഞ വിലയിലും കൂടുതൽ നൽകിയാണ് അദ്ദേഹം അന്ന് ആ ചിത്രം വാങ്ങിയതെന്ന് ഗണേശൻ പറയുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചിത്രം വരച്ചുതുടങ്ങിയത്.
ഒമ്പതിൽ എത്തിയതോടെ റിവേഴ്സ് പെയിൻറിങ് തുടങ്ങി. കോളജ് പഠനകാലത്തും പ്രവാസിയായിരുന്നപ്പോഴും കൈവിട്ട ബ്രഷ് വീണ്ടും എടുത്തത് പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയ 2005ലാണ്. കോവിഡിന് മുമ്പ് ജനുവരിയിൽ കോഴിക്കോട് ലളിതകലാ അക്കാദമിയിൽ നടന്ന ചിത്രപ്രദർശനമായിരുന്നു അവസാനത്തേത്. അനങ്ങൻമലയുടെ താഴ്വാരത്തെ കോതകുറുശ്ശിയിലാണ് പുന്നടിയിൽ ഗണേശൻ കുടുംബത്തോടൊപ്പം താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.