ഒറ്റപ്പാലത്ത് അപകടമൊളിപ്പിച്ച് നടപ്പാതകൾ
text_fieldsഒറ്റപ്പാലം: ജല അതോറിറ്റി വെട്ടിപ്പൊളിച്ചിട്ട കുഴികളും തകർന്ന സ്ലാബുകളും നഗരത്തിലെ കാൽനട യാത്രികർക്ക് ഭീഷണി. സ്ലാബുകൾ ഉറപ്പിക്കാത്തതിനാൽ ആളുകൾ കയറുമ്പോൾ പലയിടത്തും ഇളകിയാടുന്ന സ്ഥിതിയാണ്. ഇടുങ്ങിയ നഗരപാതയിൽ ഗതാഗതക്കുരുക്ക് പതിവാണെന്നിരിക്കെ കാൽനടയാത്രക്കാരുടെ സ്വൈര സഞ്ചാരം അവതാളത്തിലാണ്.
സ്ലാബ് തകർന്നത് മാസങ്ങളായി അതേപടി തുടരുന്നതിനാൽ പലയിടത്തും കാൽനട യാത്രികർക്ക് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയുമുണ്ട്. നഗരപാത കഴിഞ്ഞുള്ള കണ്ണിയംപുറം പോലുള്ള പ്രദേശങ്ങളിൽ അഴുക്കുചാലുകൾ മൂടാൻ സ്ലാബുകൾ സ്ഥാപിക്കാത്തതിനാൽ അപകടക്കെണിയായി വാ പിളർന്നാണുള്ളത്.
മഴയിൽ സ്ലാബുകൾ തകർന്ന ഭാഗങ്ങളിൽകൂടി മലിനജലം കവിഞ്ഞൊഴുകി മൂക്ക് പൊത്തേണ്ട അവസ്ഥയുണ്ട്. ജല അതോറിറ്റി വെട്ടിപ്പൊളിച്ചിട്ട കുഴികൾ മൂടാതെ കിടക്കുന്നത് നടപ്പാതകൾ അപഹരിക്കും വിധത്തിലാണ്.
അധികൃതർക്ക് മുന്നിൽ പരാതി ആവർത്തിക്കുന്നതല്ലാതെ പരിഹാര നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.