സുരക്ഷ പോരായ്മ: 32 സ്ഥാപനങ്ങൾക്ക് കെ.എസ്.ഇ.ബി നോട്ടീസ്
text_fieldsഒറ്റപ്പാലം: വൈദ്യുതി സുരക്ഷ സംവിധാങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മേഖലയിലേതുൾപ്പടെ 32 സ്ഥാപനങ്ങൾക്ക് കെ.എസ്.ഇ.ബി നോട്ടീസ് നൽകി. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഒറ്റപ്പാലം സെക്ഷൻ ഓഫിസാണ് നോട്ടിസ് നൽകിയത്.
15 ദിവസത്തിനകം പോരായ്മകൾ പരിഹരിച്ച് സെക്ഷൻ ഓഫിസിനെ അറിയിക്കണമെന്നും വീഴ്ച്ചവരുത്തുന്ന പക്ഷം വൈദ്യുതി വിച്ഛേദിക്കുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും പറയുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതി വകുപ്പ് നടപടി.
ഇതിന്റെ ഭാഗമായി കെ.എസ്.ഇ.ബി നടത്തിയ പരിശോധനയിൽ 13 അംഗൻവാടികൾ, ഏഴ് സ്കൂളുകൾ, എട്ട് കോളജുകൾ, രണ്ട് ഐ.ടി.ഐ, ഹെൽത്ത് സെന്റർ, ഹോസ്റ്റൽ എന്നിവകളിൽ അപാകതകൾ കണ്ടെത്തിയിരുന്നു.
കണക്ഷനിൽ എർത്ത് സംവിധാനം നേരാംവണ്ണമല്ലാത്തതും ഇ.എൽ.സി.ബി സംവിധാനം ഏർപ്പെടുത്താത്തതും ഉൾപ്പടെയുള്ള പോരായ്മകളാണ് പരിശോധനയിൽ കണ്ടെത്തിയത്. കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നും ശരിയാക്കേണ്ടവ പൂർത്തിയാക്കിയതിനെ തുടർന്നാണ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.