തെരുവ് നായ്ക്കൾ മൂലം പൊറുതിമുട്ടി മീറ്റ്നയിലെ ആരോഗ്യ കേന്ദ്രം
text_fieldsഒറ്റപ്പാലം: മീറ്റ്നയിൽ പ്രവർത്തിക്കുന്ന പാലപ്പുറം ജനകീയ ആരോഗ്യ കേന്ദ്രം തെരുവ് നായ്ക്കളുടെ താവളമായതായി പരാതി. നായ്ക്കളുടെ ശല്യത്തെ തുടർന്ന് ചികിത്സ തേടി കേന്ദ്രത്തിലെത്തുന്നവർ ഭീതിയിലാണെന്നും അടിയന്തരമായി പരിഹാര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജെ.പി.എച്ച്.എൻ ഒറ്റപ്പാലം നഗരസഭ അധികൃതരെ സമീപിച്ചു. മുഖ്യമായും ഗർഭിണികളും കുട്ടികളും വയോധികരും ചികിത്സ തേടി എത്തുന്ന ആതുരാലയത്തിലാണ് തെരുവ് നായ്ക്കൾ സ്വൈര്യ വിഹാരം നടത്തുന്നത്.
ദുർഗന്ധം വമിക്കുന്ന ഇവയിൽ പലതും ആക്രമണ സ്വഭാവം കാട്ടുന്നതായും പരാതിയുണ്ട്. രോഗികൾ മാത്രമല്ല, ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരും നായ്ക്കളുടെ ഭീഷണിക്കിടയിലാണ് ജോലി ചെയ്യുന്നത്. എ.ബി.സി പദ്ധതി പ്രഹസനമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പെരുകുന്ന നായ്ക്കുഞ്ഞുങ്ങളെന്ന് പ്രദേശവാസികൾ പറയുന്നു. സമീപം പ്രവർത്തിക്കുന്ന അംഗൻവാടിയുടെ കോമ്പൗണ്ടിലും നായ്ക്കൾ താവളമാക്കിയതായി വാർഡ് കൗൺസിലർ എം. ഗോപൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.