ഇരുണ്ട കാലത്ത് ആത്മവിശ്വാസം പകരുന്നതാണ് കർഷക സമര വിജയം -വിജു കൃഷ്ണൻ
text_fieldsഒറ്റപ്പാലം: ഐക്യത്തോടെയുള്ള സമരങ്ങൾ വിജയത്തിലേക്ക് നയിക്കുമെന്ന സന്ദേശമാണ് കർഷക സമരം നൽകുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യ കിസാൻ സഭ ദേശീയ നേതാവുമായ വിജു കൃഷ്ണൻ. ആറാമത് 'ഡയലോഗ്' അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'തോറ്റുപോകാത്ത ഇന്ത്യ: കർഷക സമരം, അനുഭവങ്ങളും പ്രത്യാശയും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂപരിഷ്കരണം ഒഴിച്ചുള്ള നിരവധി വാഗ്ദാനങ്ങൾ നൽകി കർഷകരിൽനിന്ന് വോട്ട് നേടി അധികാരത്തിലെത്തിയ മോദി സർക്കാർ, കൃഷി ഭൂമി ഏറ്റെടുക്കുന്ന ഓർഡിനൻസ് ഉൾപ്പെടെയുള്ള കർഷകദ്രോഹ നടപടികളുമായി മുന്നോട്ടുപോവുന്നതാണ് കണ്ടത്. കർഷകരെ വഴിയാധാരമാക്കി കുത്തക കമ്പനികൾക്ക് അമിത ലാഭമുണ്ടാക്കുന്ന ഭരണ പരിഷ്കാരത്തിനാണ് മോദി തുടക്കമിട്ടതെന്ന് വിജു കൃഷ്ണൻ പറഞ്ഞു.
1അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ല പ്രസിഡന്റ് പി.കെ. സുധാകരൻ, സി.പി.എം ഏരിയ സെക്രട്ടറി എസ്. കൃഷ്ണദാസ്, നഗരസഭ അധ്യക്ഷ കെ. ജാനകിദേവി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സുനിത ജോസഫ് എന്നിവർ പങ്കെടുത്തു. ഡൽഹിയിൽ കർഷക സമരത്തിൽ പങ്കെടുത്ത പി. രവി, കെ. ശങ്കുണ്ണി, എം. പ്രദീപ് എന്നിവരെ ആദരിച്ചു. കെ.എം. വിശ്വദാസ് സ്വാഗതവും അഡ്വ. ഇ.ആർ. സ്റ്റാലിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.