എൻജിനീയറിങ് പൂർത്തിയാക്കുന്നവർക്ക് തദ്ദേശസ്ഥാപനങ്ങളിൽ താൽക്കാലിക നിയമനം -മന്ത്രി
text_fieldsഒറ്റപ്പാലം: എൻജിനീയറിങ് പഠനം പൂർത്തിയാക്കുന്നവരെ തൊഴിൽ പരിശീലനം നൽകുന്നതിെൻറ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ അക്രഡിറ്റഡ് എൻജിനീയർമാരായി താൽക്കാലിക നിയമനം നൽകുമെന്ന് പട്ടികജാതി - വർഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലപ്പുറം ഗവ. ഐ.ടി.ഐയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിശീലനത്തിെൻറ അഭാവം കാരണം ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കാത്ത അവസ്ഥയുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ എൻജിനീയറിങ് തസ്തികയിലേക്ക് ആളെ ലഭിക്കുന്നതിൽ ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടു വർഷത്തേക്ക് പ്രതിമാസം 18,000 രൂപ ശമ്പളത്തിൽ ഉദ്യോഗാർഥികൾക്ക് നിയമനം നൽകാനുള്ള പദ്ധതി ആവിഷ്കരിച്ചത്. ഇത് ബജറ്റിൽ പ്രഖ്യാപിച്ചതാണെന്നും മന്ത്രി പറഞ്ഞു.
അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ യു.പി. ജയശ്രീ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ യു.പി. ജെയ്‌സി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവർഗ കമീഷൻ അംഗം എസ്. അജയകുമാർ, നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി, ഉപാധ്യക്ഷൻ കെ. രാജേഷ്, സ്ഥിരം സമിതി അധ്യക്ഷ പി. മായ, പട്ടികജാതി -വർഗ വിഭാഗം ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ എം.ജെ. അരവിന്ദാക്ഷൻ ചെട്ടിയാർ, ജില്ല പട്ടികജാതി വികസന ഓഫിസർ കെ.എസ്. ശ്രീജ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.