Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightമൂ​ന്ന്...

മൂ​ന്ന് വ​യ​സ്സുകാ​ര​ന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കു​ഴി; ജ​ല അ​തോ​റി​റ്റി​ക്കെ​തി​രെ രോ​ഷം പു​ക​യു​ന്നു

text_fields
bookmark_border
മൂ​ന്ന് വ​യ​സ്സുകാ​ര​ന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കു​ഴി; ജ​ല അ​തോ​റി​റ്റി​ക്കെ​തി​രെ രോ​ഷം പു​ക​യു​ന്നു
cancel

ഒ​റ്റ​പ്പാ​ലം: വ​രോ​ട് അ​ത്താ​ണി​യി​ൽ ഓ​ട്ടോ മ​റി​ഞ്ഞ് മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ജ​ല അ​തോ​റി​റ്റി​ക്കെ​തി​രെ രോ​ഷം പു​ക​യു​ന്നു. റോ​ഡി​നോ​ട് ചേ​ർ​ന്ന് കു​ഴി​യെ​ടു​ക്കു​ക​യും കു​ഴി​ച്ചെ​ടു​ത്ത മ​ണ്ണ് കു​ഴി​ക്ക് സ​മീ​പം കൂ​ന കൂ​ട്ടി ഇ​ടു​ക​യും ചെ​യ്ത​താ​ണ് ഓ​ട്ടോ അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. എ​തി​രെ വ​ന്ന ബ​സി​ന് സൈ​ഡ് കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ മ​ൺ​കൂ​ന​യി​ൽ ത​ട്ടി ഓ​ട്ടോ മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭൂ​ഗ​ർ​ഭ പൈ​പ്പു​ക​ൾ പൊ​ട്ടി​യ​ത് ന​ന്നാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യും പൈ​പ്പ് ക​ണ​ക്ഷ​ൻ ന​ൽ​കാ​നും കു​ഴി​യെ​ടു​ക്കു​ന്ന​തും പാ​ത വെ​ട്ടി​പൊ​ളി​ക്കു​ന്ന​തും പ​തി​വാ​ണ്. എ​ന്നാ​ൽ പ​ണി പൂ​ർ​ത്തി​യാ​യാ​ലും കു​ഴി​ക​ൾ മൂ​ടു​ന്ന​തി​ൽ ജ​ല അ​തോ​റി​റ്റി പു​ല​ർ​ത്തു​ന്ന അ​വ​ഗ​ണ​ന നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ​ഴ​യ പ​ടി​യാ​ക്കു​ന്ന​ത് സാ​ങ്കേ​തി​ക​ത പ​റ​ഞ്ഞ് നീ​ട്ടു​ന്ന​തി​നാ​ൽ കു​ഴി​ക​ൾ തു​റ​ന്ന നി​ല​യി​ൽ​ത്ത​ന്നെ പ​ല​യി​ട​ത്തും തു​ട​രു​ക​യാ​ണ്. ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ചെ​റി​യ അ​പ​ക​ട​ങ്ങ​ൾ ച​ർ​ച്ച​യാ​കു​ന്നി​ല്ലെ​ന്ന് മാ​ത്രം.

അ​പ​ക​ട​ത്തി​ൽ കു​ട്ടി മ​രി​ക്കു​ക​യും ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​സ്ഥി​പൊ​ട്ടി​യി​ട്ടും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​തെ ഡ്രൈ​വ​ർ​ക്ക് കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് പ​റ​ഞ്ഞ​യ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി, ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ വ​ലി​യ ആ​ക്ഷ​പ​മാ​ണ് ഉ​യ​ർ​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കു​ഴി​ക്ക് അ​പ​ക​ട മു​ന്ന​റി​യി​പ്പാ​യി ക​മ്പു​ക​ൾ നാ​ട്ടി റി​ബ്ബ​ൺ കെ​ട്ടി. ജ​ല അ​തോ​റി​റ്റി​യു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണ് പി​ഞ്ചു​കു​ഞ്ഞ് മ​രി​ക്കാ​നി​ട​യാ​യ​തെ​ന്നും ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ക്ക​ണ​മെ​ന്നും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് എ​ൻ.​കെ. ജ​യ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water authoritydeathhole
News Summary - The hole made by the death of a three-year-old; Anger simmers against water authority
Next Story