കടൽ കടന്നെത്തിയ തോൽപ്പാവക്കൂത്തിന് പാരീസിലും പ്രിയം
text_fieldsഒറ്റപ്പാലം: ക്ഷേത്രാങ്കണങ്ങളിലെ മാടങ്ങളിൽ പരിമിതപ്പെട്ടിരുന്ന Tholpava kooth arrived in Paris. പാരീസിലെ പ്രമുഖ ഓപ്പറ തിയറ്ററായ മാരിയോണിറ്റ് ഉൾെപ്പടെ വിവിധ കേന്ദ്രങ്ങളിൽ തോൽപ്പാവ കൂത്ത് അവതരിപ്പിച്ച സംഘം നാട്ടിൽ തിരിച്ചെത്തി. കൂനത്തറയിലെ രാമചന്ദ്രപുലവരുടെ നേതൃത്വത്തിലുള്ള നാലംഗ കലാകാര സംഘമാണ് പ്രത്യേക ക്ഷണപ്രകാരം തോൽപ്പാവ അവതരണത്തിനായി പാരീസിലെത്തിയത്. നവംബർ ആറിന് നാട്ടിൽനിന്ന് തിരിച്ച സംഘം 18 വരെ വിവിധ കേന്ദ്രങ്ങളിലായി പരിപാടികൾ അവതരിപ്പിച്ചു.
കമ്പ രാമായണം ആസ്പദമാക്കിയുള്ളതാണ് ദേവി ക്ഷേത്രങ്ങളിലെ കൂത്തവതരണം, എന്നാൽ പ്രചുര പ്രചാരമേറിയ പഞ്ചതന്ത്രം കഥയാണ് പാരിസിലെ അവതരണത്തിനായി രാമചന്ദ്ര പുലവർ തെരഞ്ഞെടുത്തത്. 40ഓളം തോൽപ്പാവകൾ ഇതിനായി പ്രത്യേകം തയാറാക്കി. ചിട്ടപ്പെടുത്തിയ കഥയുടെ അവതരണത്തിനായി ഒന്നരമസത്തെ ഓൺലൈൻ പരിശീലനവും പൂർത്തിയാക്കിയാണ് സംഘം യാത്ര തിരിച്ചത്. പാരിസിൽ ആദ്യമായി രംഗാവതരണം നടത്തിയ തോൽപ്പാവ അവതരണത്തിന് അവിടെയുള്ള സംഗീതജ്ഞരും പങ്കാളികളായതായി സംഘം പറഞ്ഞു. പപ്പറ്റ് ഓപ്പറ തോൽപ്പാവ കൂത്തിലൂടെ നിഴൽ രൂപങ്ങളായി അവതരിപ്പിച്ചത് പ്രേക്ഷകരിലും കൗതുകമുണർത്തിയായി ഇവർ സാക്ഷ്യപ്പെടുത്തുന്നു. പപ്പറ്റ് ഓപ്പറ അവതരിപ്പിക്കാൻ അടുത്ത വർഷം ഫ്രഞ്ച് കലാകാരന്മാരുടെ സംഘം ഇന്ത്യയിലെത്തുമെന്ന ധാരണയിലാണ് ഇവർ മടങ്ങിയത്.
രാമചന്ദ്ര പുലവരുടെ മക്കളായ രാജീവ് പുലവർ, രാഹുൽ പുലവർ എന്നിവർ പാവകളിക്കാരായി. ചെണ്ടയും സംഗീതവുമായി കൂനത്തറ രാമചന്ദ്രനും ഇവർക്കൊപ്പമുണ്ടായിരുന്നു. പുരാണ കഥകൾക്കുപകരം പുതിയ പരീക്ഷണ വഴികളിൽ ഓപറയുടെ സാധ്യതകൾ കേരളത്തിൽ പരിചിതമാക്കുക എന്ന ലക്ഷ്യവുള്ളതായി സംഘം പറഞ്ഞു. ഇതിനകം വിവിധ വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തി തോൽപ്പാവ അവതരണം ശ്രദ്ധേയമാക്കിയ വ്യക്തികൂടിയാണ് രാമചന്ദ്ര പുലവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.