ഈസ്റ്റ് ഒറ്റപ്പാലം ഗവ. സ്കൂൾ കോമ്പൗണ്ടിലെ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി
text_fieldsഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർസെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ ഭീഷണിയായ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി. ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ പാചകപ്പുരയുടെ മുകളിലേക്ക് ചാഞ്ഞുനിന്ന ശിഖരങ്ങളാണ് ഞായറാഴ്ച നഗരസഭ നിയോഗിച്ച തൊഴിലാളികൾ മുറിച്ചുനീക്കിയത്. കഴിഞ്ഞദിവസം മരത്തിന്റെ ചിത്രം സഹിതം ‘മാധ്യമം’ വാർത്ത നൽകിയതിനെ തുടർന്നാണ് മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുനീക്കിയത്.
കഴിഞ്ഞവർഷം പാചകപ്പുരയുടെ പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ ഭീഷണിയായ മരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ലെന്ന് സ്കൂൾ അധികൃതർ ആരോപിച്ചിരുന്നു. പിന്നീട് മരത്തിന്റെ ശിഖരം പൊട്ടിവീണെങ്കിലും സമീപം കുട്ടികൾ ഇല്ലാതിരുന്നതിനെ തുടർന്ന് അപകടം ഒഴിവായി. കാറ്റിലും മഴയിലും മേഖലയിൽ മരങ്ങൾ കടപുഴകി അപകടങ്ങൾ പതിവാകുന്നു വേളയിൽ കുട്ടികളുടെ സുരക്ഷയെ കരുതി മരം പൂർണമായും മുറിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്ന് പി.ടി.എ പ്രസിഡൻറ് പി.എം.എ ജലീൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.