കഠിനവേനലിൽ മെലിഞ്ഞുണങ്ങി ജലസ്രോതസ്സുകൾ
text_fieldsഒറ്റപ്പാലം: കത്തിക്കാളുന്ന ചൂടിൽ മേഖലയിലെ ജലസ്രോതസുകൾ വരണ്ടുണങ്ങുന്നു. ജലലഭ്യത ഉറപ്പാക്കാൻ പതിവായി കെട്ടാറുള്ള താൽക്കാലിക തടയണകൾ ഇത്തവണ നേരത്തെ വരണ്ടുണങ്ങി. തോടുകൾക്ക് കുറുകെ കെട്ടിയ തടയണകളിൽ സംഭരിക്കാൻ വെള്ളമില്ലാത്ത അവസ്ഥയാണ്. അറവക്കാട് പ്രദേശത്തെ പരപ്പിൽതോടിന് കുറുകെ കെട്ടുന്ന താൽക്കാലിക തടയണയുടെ ഉറപ്പിൽ പാടങ്ങളിൽ പച്ചക്കറി കൃഷി വേനലിൽ പതിവാണ്.
ഇത്തവണ തോട് നേരത്തെ വറ്റിവരണ്ടു. കർഷക കൂട്ടായ്മയിൽ കെട്ടിയ തടയണ പിന്നീട് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി. വൈകി തടയണ കെട്ടിയതിനാലാണ് ജലസംഭരണം അസാധ്യമായതെന്ന് വാദവുമുണ്ട്. തോട് ഒഴുകുന്ന കൂട്ടരാംകുളം, തിരുണ്ടി പ്രദേശങ്ങളിൽ നേരത്തെ തടയണ നിർമിച്ചിരുന്നെങ്കിലും അവിടങ്ങളിലും വെള്ളമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.